"എസ് വി എച്ച് എസ് എസ് ക്ളാപ്പന/അക്ഷരവൃക്ഷം/സൂക്ഷ്മ ജീവികളും നമ്മളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= സൂക്ഷ്മ ജീവികളും നമ്മളും | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 5
| color= 5
}}
}}
{{Verification4|name=Kannans|തരം=ലേഖനം}}

20:40, 2 മേയ് 2020-നു നിലവിലുള്ള രൂപം

സൂക്ഷ്മ ജീവികളും നമ്മളും


ആദിമകാലം മുതല്ക്ക് തന്നെ മനുഷ്യൻ വന്യ ജീവികളോടും പ്രതികൂല കാലാവസ്ഥകളോടുംപോരാടിയാണ് നിലനിന്ന് പോരുന്നത്.മറ്റൊരു ഭീഷണി ആയിരുന്നു പകർച്ച വ്യാധികൾ.മനുഷ്യൻ അവന്റെചിന്താശേഷി കൊണ്ടും ബുദ്ധിവികാസം കൊണ്ടും ശാസ്ത്രരംഗത്ത് ഉണ്ടാക്കിയ വൻ കുതിച്ചു ചാട്ടം ഇത്തരം ഭീഷണികളെ വിജയകരമായി നേരിടാൻ ഇന്ന് അവനെ പ്രാപ്തനാക്കിയിട്ടുണ്ട്.വൈദ്യശാസ്ത്രം ഏറെ വികാസംപ്രാപിച്ച ഈ കാലഘട്ടത്തിലും മൈക്രോണിലുംതാഴെ മാത്രം വലിപ്പമുള്ള ചില സൂക്ഷ്മ ജീവികൾ മനുഷ്യ ജീവിതം താറുമാറാക്കാറുണ്ട്.പതിനാലാം നൂറ്റാണ്ട് കണ്ട അത്തരം ഒരു മഹാമാരി ആയിരുന്നു പ്ലേഗ് മൂന്ന് ഘട്ടങ്ങളിലൂടെ കടന്ന്അവസാനംമനുഷ്യനെ മരണത്തിലേക്ക് കൊണ്ടെത്തിക്കുന്ന ഈ രോഗം കറുത്ത മരണം എന്ന് വിളിക്കപ്പെട്ടു.നഗ്ന നേത്രങ്ങൾക്ക് ഗോചരമല്ലാത്ത സൂക്ഷ്മ ജീവികളായ ബാക്ടീരിയകൾ എലികളിലൂടെ പരത്തുന്ന ഈ രോഗം മൂലം ലോകത്താകമാനം കോടിക്കണക്കിന് മനുഷ്യ ജീവനുകളാണ് പൊലിഞ്ഞിട്ടുള്ളത്. എങ്കിലും ആന്റിബയോട്ടിക്കുകളുടെ കണ്ടുപിടിത്തത്തോടെപ്ലേഗിനെ മാത്രമല്ല ബാക്ടീരിയമൂലം ഉണ്ടാകുന്ന മിക്കവാറുംഎല്ലാ രോഗങ്ങളേയുംപിടിച്ചു കെട്ടാൻ ഇന്ന് മനുഷ്യനു കഴിഞ്ഞിട്ടുണ്ട്.

ശാസ്ത്രം പുരോഗതിയുടെ പടവുകൾ ഏറെ താണ്ടിയിട്ടും,മറ്റൊരു സൂക്ഷ്മ ജീവിയായ വൈറസുകൾ ഇന്നും മനുഷ്യന്റെ കൈപിടിയിൽ ഒതുങ്ങിയിട്ടില്ല.വൈറസിന്റെ ഘടനാപരമായ ഒരു സവിശേഷതയാണ് ഇതിനു കാരണം.ഇവ ജൈവ-അജൈവ അവസ്ഥകൾക്കിടയിലാണ് ഉള്ളത്.അതായത് ഒരു ജീവശരീരത്തിൽ ആയിരിക്കുമ്പോൾ മാത്രം ജീവന്റെ ലക്ഷണങ്ങൾ കാണിക്കുക.ജീവശരീരത്തിന് പുറത്ത് നിർജീവമായിരിക്കുക. അതു കൊണ്ടുതന്നെ വൈറസുകൾക്കെതിരെ ഫലപ്രദമായ ഒരു മരുന്ന്കണ്ടെത്തുക അസാധ്യമാകുന്നു. ജീവകോശത്തിൽ എത്തിയാൽ വൈറൽ DNA കോശത്തിന്റെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കും.നിമിഷക്കകം കോടിക്കണക്കായി പെരുകി മുഴുവൻ കോശങ്ങളേയും ബാധിക്കുകയും ചെയ്യുന്നു.

നമുക്ക് പരിചിതങ്ങളായ നിപ്പ,കൊറോണ എന്നിവയെല്ലാം വളരെ മാരകമായ വൈറസുകളാണ്.നമ്മുടെ ആരോഗ്യ സംവിധാനം നിപ്പ വൈറസിന്റെ ആക്രമണത്തെ ചെറുത്ത് നിൽക്കുന്നതിന് നമ്മൾ സാക്ഷ്യം വഹിച്ചത് അടുത്ത കാലത്ത് ആണ്.നിപ്പയോടു പൊരുതി മരണത്തിലേക്ക് പോയ നഴ്സ് ലിനിയെ ഈ അവസരത്തിൽസ്മരിക്കുകയാനണ്.

ചൈനയിലെ വുഹാനിൽ പൊട്ടി പുറപ്പെട്ട് ലോകരാഷ്ട്രങ്ങളെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന കൊറോണ വൈറസ് ലോകമൊട്ടാകെ ലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് അപഹരിച്ചത്.കിരീടം എന്ന അർത്ഥം വരുന്ന കൊറോണ എന്ന പേര് ലഭിച്ചത് വൈറസിന്റെ സവിശേഷമായ ആകൃതിയിൽ നിന്നാണ്.

നമ്മുടെ രാജ്യം ആകമാനം ഇന്ന് ഈ വൈറസിന്റെ പിടിയിലാണ്. വൈറസുകൾക്കെതിരെയുള്ള ഫലപ്രദമായ പ്രതിരോധമാർഗം ശുചിത്വം പാലിക്കുക എന്നതാണ്.കൈകൾ കൂടെ കൂടെ സോപ്പ് ഉപയോഗിച്ചു കഴുകുക,പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക,തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം തൂവാല കൊണ്ടോ ടിഷ്യു കൊണ്ടോ മറയ്ക്കുക,തുടങ്ങിയവ ശീലമാക്കി മാറ്റുക വഴിഈ രോഗത്തെ ഫലപ്രഥമായി പ്രതിരോധിക്കാൻ നമുക്ക് കഴിയും.

വ്യക്തിശുചിത്വം,പരിസര ശുചിത്വം,സാമൂഹിക ശുചിത്വം എന്നിവ ഉറപ്പാക്കി എല്ലാവർക്കും ആരോഗ്യംഎന്ന സ്വപ്നം സഫലമാക്കാനായി നമുക്ക് ഒത്തൊരുമിച്ചു പ്രവർത്തിക്കാം.വൻകിടരാഷ്ട്രങ്ങളെല്ലാം ഈ മഹാമാരിയുടെ മുന്നിൽ വിറച്ചു നിന്നപ്പോൾ നമ്മുടെ കൊച്ചു കേരളം അതിനെ തോൽപ്പിക്കുന്നതിൽ വിജയിച്ചു കൊണ്ടിരിക്കുന്നു.ഈ അവസരത്തിൽ അതിനായി അഹോരാത്രം പ്രയത്നിക്കുന്ന ഭരണകൂടത്തിനും,ആരോഗ്യപ്രവർത്തകർക്കും,പൊലീസിനും എല്ലാം നമുക്ക് അഭിനന്ദനം അർപ്പിക്കാം.

അതുൽ.എസ്
10A എസ്സ്.വി.എച്ച്.എസ്സ്.എസ്സ്. ക്ലാപ്പന
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം