"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/കാർമേഘം.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
</p>
</p>
{{BoxBottom1
{{BoxBottom1
| പേര്= ബിബിൻ  ഷാജി
| പേര്=റോസ് മരിയ ലൂക്കോസ്
| ക്ലാസ്സ്= 12 എ 2
| ക്ലാസ്സ്= 12 എ 2
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

15:48, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാർമേഘം..

മഴ ആർത്തുല്ലസിച്ചു പെയ്യുകയാണ്.ആ പച്ച വിരിച്ച നെൽപ്പാടത്തിന്റെ നെറുകയിൽ പതിക്കുന്ന ഓരോ മഴത്തുള്ളിയും പ്രകൃതിയുടെ നെഞ്ചിൽ പതിക്കുന്നുണ്ട്.ചാഞ്ചാടി മഴയെ വരവേൽക്കുന്ന നെൽക്കതിരുകൾ എന്തോ മന്ത്രിക്കുന്നുണ്ട് പരസ്പരം .എത്ര മനോഹരമായ കാഴ്ച. അത് എന്റെ മനസ്സിന്റെ പ്രായം കുറച്ചു. അറിയാതെ എന്റെ ചുണ്ടുകൾ പുഞ്ചിരി തൂകി.ആരും ഒന്നും പറഞ്ഞില്ല, സന്തോഷിക്കാനോ ചിരിപ്പിക്കാനോ ഒന്നും. പിന്നെ എന്തിന് എന്റെ മനസ്സറിയാതെ പുഞ്ചിരിച്ചു,സന്തോഷിച്ചു.

കുറച്ച് നേരം ഞാൻ ആ മഴയെ നോക്കി നിന്നു.പെട്ടന്ന് ഒന്ന്എന്റെ ബാല്യകാലം മനസ്സിലൂടെ കടന്നുപോകുകയായിരുന്നു.അതിലെ എഡിറ്ററും തിരക്കഥാകൃത്തും ഞാൻതന്നെ ആയിരുന്നു. എന്റെ മനസ്സിന് എന്തൊക്കെയോ പറയുവാൻ ഉണ്ട്.എന്താണന്ന് എന്റെ തൂലികയ്ക്ക് അറിയുകയുമില്ല.അതൊരുപക്ഷേ സത്യമെന്തന്ന് തിരിച്ചറിഞ്ഞതിന്റെ നൊമ്പരം ആകാം.നമ്മൾകണ്ടതൊന്നുമല്ല ലോകം കാണുന്നതുമല്ല അതിനപ്പുറം എന്തോ ഒന്നുണ്ട്.അതിന്നും അവ്യക്തമാണ്.ശാസ്ത്രം പുരോഗമിച്ചാലും എന്തുമാറ്റം വന്നാലും ആ സത്യം വ്യക്തമാവില്ല. കാരണം മനുഷ്യരെല്ലാം "വിഡ്ഡി” എന്ന ഇംഗ്ലീഷ് വാക്കിന്റെ പുറകെയാണ്.ഇന്നിന്റെ തൂലിക ചലിക്കുമ്പോൾ കണ്ണുകൾ നിറയുന്നുണ്ട്.പത്രങ്ങൾ വായിക്കുമ്പോൾ നെഞ്ചു പിടയുന്നുണ്ട്.

ഇന്ന് പരസ്പരം മനസ്സിലാക്കാതെ എന്തിനോ വേണ്ടി ജീവിക്കുന്ന കുറേ മനുഷ്യരെ എന്റെ കൺമുന്നിൽ ഞാൻ കാണുന്നു. ഒരായുസ്സുമുഴുവൻ ഉണ്ടാക്കിയ പണം വീടിനുവേണ്ടി മുടക്കുന്നു.അവിടെ അവനു കയറിക്കിടക്കാൻ ഒരു വീടല്ല ആവശ്യം.അവന്റെ അപകർഷതാബോധം ആണ് .സ്നേഹം എന്ന വാക്കിന്റെ അർത്ഥം, വ്യാപ്തി അറിയാതെ ദൈവമായി കൊടുത്ത ജീവൻ താനായി എടുക്കുന്ന മനുഷ്യൻ ,അച്ഛനെന്നോ ,മകനെന്നോ ,മകളെന്നോ അറിയാതെ സ്ഥലകാല ബോധം കൈവിട്ട മനുഷ്യൻ.‍ "എന്നാണ് ഒരു നല്ല തലമുറ ഉണ്ടാവുക”?അവനവനോട് തന്നെ ചോദിച്ചു നോക്കൂ!.ഒരുനിമിഷം നമ്മൾ നിശബ്ദരായി നിന്നുപോകും.അതുണ്ടാകുവാൻ പാടില്ല.നമ്മുടെ പൂർവ്വികർ നമ്മുക്ക് നേടിത്തന്ന ഒരു പൈതൃകമുണ്ട്.അത് ഏതു നാട്ടിലായാലും എവിടെപ്പോയാലും കൈവെടിയാതിരിക്കുക .അവർ പറഞ്ഞറിഞ്ഞ , അവരിലൂടെ മനസ്സിലാക്കിയ സംസ്കാരം ഉണ്ട്. അതിനെ മുറുകെ പ്പിടിക്കുക.

ഡോ. എ.പി.ജെ അബ്ദുൾ കലാം പറഞ്ഞ വാക്കുകൾപ്പോലെ "Maturity is not when we start speaking big things. It is when we start understanding small things”.ഇതുപോലുള്ള ചെറിയ ചെറിയ കാര്യങ്ങളെ മനസ്സിലാക്കിയാൽ മതി.നാളത്തെ തലമുറയെ നമ്മുക്ക് നേരിന്റെ വഴിയെ കൊണ്ടുവരാം.അല്ലെങ്കിൽ വിണ്ടികീറി തരിശുഭൂമിയായി മാറിയ ഒരു കൂട്ടം സമൂഹത്തെ നമ്മുക്ക് കാണാം.ഇത് ഒര് പേപ്പറിൽ എഴുതിയ അക്ഷരങ്ങൾ അല്ല , വാക്കുകൾ അല്ല, ആരോ എവിടെനിന്ന് പറഞ്ഞുതന്ന കുറെ നൊമ്പരങ്ങളാണ്.മഴ പെയ്ത് തോർന്നിരിക്കുന്നു.

റോസ് മരിയ ലൂക്കോസ്
12 എ 2 സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം