"എം.എം.എച്ച്.എസ് നരിയംപാറ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 48: വരി 48:
| സ്കൂൾ= എം.എം.എച്ച്.എസ്സ് നരിയമ്പാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എം.എം.എച്ച്.എസ്സ് നരിയമ്പാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 30016
| സ്കൂൾ കോഡ്= 30016
| ഉപജില്ല= കട്ടപ്പന ഉപജില്ല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കട്ടപ്പന       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ഇടുക്കി  
| ജില്ല= ഇടുക്കി  
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   

15:33, 2 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനം

ജീവിക്കാം അതിജീവിക്കാം മനുജാ.......
നമുക്കതിജീവിക്കാം .......അതിജീവിക്കാം...
കാട്ടുതീയായ് പടരുന്നവന്റെ
കറുത്ത സ്വപ്നത്തെയൊക്കെയും
അതിജീവിക്കാം നമുക്കതിജീവിക്കാം

ചൈനയിൽ നിന്നും യാത്ര തുടങ്ങിയ
യാഗാശ്വമിന്നൊരു ശാപമായ് മാറി
കോപത്തിൻ ഭാണ്ഡവും പേറിയിന്ന്
വിലസുന്നു ലോകത്തിൻ മന്നനായി

അറിയില്ല അറിയില്ല
എവിടെ പിഴച്ചെന്ന്
പിഴവിന്റെ പാതകൾ
എവിടെയെന്ന്

അറിയില്ല അറിയില്ല
അവസാനം എവിടെന്ന്
അറിവിൻ മന്നരാം
മനുജർക്ക് പോലും

കൂട്ടിലടച്ചൊരാ കിളിതൻ
ആത്മസങ്കടക്കടലിന്റെ
ആഴമളന്നോരോ ദിനങ്ങൾ പൊഴിയവേ
സ്വാതന്ത്ര്യമില്ലാത്ത സ്വാതന്ത്ര്യമിന്ന്
മുറികളിൽ പൂട്ടി ആസ്വദിച്ചിടാം

കനിവിന്റെ ഉറവുകൾ വറ്റാത്ത മനസ്സിനെ
കരുണതൻ കടലായി മാറ്റി നോക്കാം
ജീവിക്കാം അതിജീവിക്കാം
കറുത്ത സ്വപ്നങ്ങളെ അതിജീവിക്കാം

ചിന്തിക്കാം നമുക്ക് ചിന്തിക്കാം
നാം എത്ര നിസ്സാരരെന്ന് ചിന്തിക്കാം
ജീവിക്കാം അതിജീവിക്കാം ....
ജീവിക്കാം അതിജീവിക്കാം ....
 

എൽദോ രഞ്ജിത്ത് ജേക്കബ്
6 ബി എം.എം.എച്ച്.എസ്സ് നരിയമ്പാറ
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത