"അഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(m) |
No edit summary |
||
വരി 17: | വരി 17: | ||
| സ്കൂൾ= ANJARAKANDY HSS | | സ്കൂൾ= ANJARAKANDY HSS | ||
| സ്കൂൾ കോഡ്= 13057 | | സ്കൂൾ കോഡ്= 13057 | ||
| ഉപജില്ല= | | ഉപജില്ല= കണ്ണൂർ സൗത്ത് | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
| തരം= കഥ | | തരം= കഥ | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} |
12:54, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഹാമാരി
പ്രകൃതിയുടെ സുന്ദര സ്വപ്നങ്ങൾ കണ്ട് ഉറങ്ങുകയായിരുന്നു അനുപമ .പെട്ടെന്ന് ആ സ്വപ്നങ്ങളെ കെടുത്തി ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം .അതു കേട്ട ഉടനെ അവൾ ഉണർന്നു കണ്ണു തിരുമ്മി പതിയെ എഴുന്നേറ്റ് നടന്ന് ഫോൺ എടുത്തു. വിളിച്ചത് തൻ്റെ വിദേശത്തുള്ള മാതാപിതാക്കളായിരുന്നു. അവൾക്ക് അവരോട് അത്ര വലിയ അടുപ്പമൊന്നുമില്ല. കാരണം ജനിച്ചു വിണന്നു മുതൽ മുത്തശ്ശിയുടെ കൈക്കുമ്പിളിൽ വളർന്നവളാണ് അനു. ജോലിയാണോ വലുത് മകളാണോ വലുതെന്നു ചോദിച്ചാൽ ജോലിയാണ് വലുതെന്നു പറയുന്നവരാണ് തൻ്റെ മാതാപിതാക്കൾ. താൻ പിഞ്ചു കുഞ്ഞായിരിക്കുമ്പോൾ വിദേശത്തു പോയതാണ്. പിന്നെ പന്ത്രണ്ട് വർഷത്തിനുശേഷമാണ് തിരിച്ചു വന്നത്.പെട്ടെന്ന് പോവുകയും ചെയ്തു. ഇന്ന് വിളിച്ചത് നാട്ടിൽ വരുന്നുണ്ടെന്നു പറയാനാണ്. ഈ കാര്യം അവളിൽ വലിയ സന്തോഷമൊന്നും വരുത്തിയില്ല. കാരണം അവൾക്ക് അറിയാമായിരുന്നു തന്നെ കാണാനുള്ള ആശയത്തോടു കൂടിയുള്ള വരവല്ല എന്നും ഭയത്താൽ ഉള്ള വരവാണെന്നും. അത് ഒരു മനുഷ്യനോടോ മൃഗത്തോടോ ഉള്ള ഭയമായിരുന്നില്ല. ആ ഭയം ലോകത്തെ കിടുകിടാ വിറയ്പ്പിക്കുന്ന മാരകമായ വൈറസിനെയാണ്. ഇതെല്ലാം അവൾ മനസ്സിലാക്കയിരുന്നു. അന്യനാട്ടിലുള്ള ഏവരും സ്വന്തം നാടു പിടിക്കാൻ ശ്രമിക്കുകയാണ്. അനു വേഗം ഫോൺ കട്ട് ചെയ്ത് മുത്തശ്ശിയുടെ അടുത്തു പോയി കാര്യം പറഞ്ഞു. കൂടാതെ മറ്റൊരു കാര്യം കൂടി അച്ഛനോടും അമ്മയോടും നാട്ടിലെത്തിയാൽ ഉടൻ തന്നെ ആരോഗ്യ വകുപ്പിൽ വിവരമറിയിക്കണമെന്ന് .കാരണം ഈ മഹാമാരി ഏവരെയും ഭയപ്പെടുത്തുകയും ആശങ്കയിലാഴ്ത്തുകയും ചെയ്യുന്നു.കൂടാതെ ഇത് തീ പടരുന്നതു പോലെ പടരുന്നു നാം കാരണം ഈ മഹാമാരിക്ക് ആരും ഇരയാവാൻ പാടില്ല. അങ്ങനെ അഞ്ചെട്ടു ദിവസത്തിനു ശേഷം തൻ്റെ മാതാപിതാക്കൾ നാട്ടിലെത്തിയ വിവരം അവൾ അറിഞ്ഞു. അവർ നേരെ ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കാൻ പോയി. പതിനാലു ദിവസത്തിനു ശേഷം അവരുടെ റിസൾട്ട് എത്തി.അമ്മയ്ക്ക് വീട്ടിൽ പോവാൻ പറ്റി.എന്നാൽ തൻ്റെ അച്ഛൻ്റെ റിസൾട്ട് പോസിറ്റീവ് ആയിരുന്നു. ഈ വിവരമറിഞ്ഞപ്പോൾ അനുവിനും മുത്തശ്ശിക്കും താങ്ങാൻ പറ്റിയില്ല. വീട്ടിലെത്തിയ അമ്മ ആരോടും മിണ്ടാതെ തല കുനിച്ച് അകത്തേക്കു പോയി. അമ്മയെ കാണാൻ എത്തിയ അയൽവക്കക്കാരെ അനുപമ തടഞ്ഞു. അവരോട് ഇനി ഇപ്പോഴൊന്നും ഇവിടെ വരരുതെന്നും അവൾ പറഞ്ഞു. അവളുടെ ജാഗ്രത ഏവരേയും സന്തോഷത്തിലാക്കി. അങ്ങനെ നാളുകൾക്ക ശേഷം അവളുടെ അച്ഛൻ രോഗമുക്തി നേടി വീട്ടിലെത്തി. തന്നെ സുശ്രൂഷിച്ച ഏവരോടും അദ്ദേഹം നന്ദി പറഞ്ഞു. വീട്ടിലെത്തിയ ഉടൻ താനും ഭാര്യയും ഉപേക്ഷിച്ച ആ മാലാഖയായ മകളെന്നുന്നർന്നു.അവളുടെ അമ്മയും അവളെ പുണർന്നു. ഇതുവരെ ലഭിക്കാത്ത ഒരനുഭൂതി ആ ദിവസം അവൾക്കു ലഭിച്ചു.ആ മഹാമാരിയെ ഈ ഒറ്റ സന്ദർഭത്തിൽ അവൾ പ്രണയിച്ചു പോയി. അവളുടെ മാതാപിതാക്കൾ വിദേശത്തുള്ള ജോലി ഒഴിവാക്കി അവളോടൊപ്പം സന്തോഷം നിറഞ്ഞ ജീവിതത്തിലേക്ക് പോവാൻ തീരുമാനിച്ചു. കാരണം ഈ മഹാമാരിയിലൂടെ അവർ ഒറ്റപ്പെടലിൻ്റെയും ലഭിക്കേണ്ട സ്നേഹം കിട്ടാതിരുന്നതിനേറെയും വേദന അറിഞ്ഞിരുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ