"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ കാവൽക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ കാവൽക്കാർ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=    1
| color=    1
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

23:51, 1 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ കാവൽക്കാർ

പ്രകൃതിയെ സ്നേഹിക്കൂ
പ്രകൃതി തൻ താരാട്ടു കേട്ടുറങ്ങൂ
കാട് വെട്ടുന്നു മനുഷ്യനിന്ന്
നാട് നഗരമാക്കിടുന്നിവർ
മഴയില്ലിന്നു മരത്തണലില്ല
കലപില കൂട്ടുന്ന കിളികളില്ല
കളകള നാദമായ് ഒഴുകുന്ന പുഴകൾ
ദുർഗന്ധമുള്ള നീർച്ചാലുകളായി
പച്ച ഉടുപ്പിട്ട് പുഞ്ചിരി തൂകുന്ന
മാമല എങ്ങോ മറഞ്ഞു പോയി
പ്രതികാരദാഹിയായ് ഭൂമിയും മാറുന്നു
വിതച്ചത് കൊയ്യുന്ന കാലം അടുത്തിതാ
നിഷ്പ്രഭരാകുന്നു മാനുഷ ജന്മങ്ങൾ
ഭൂമിയിൽ വാടകക്കാരല്ലോ നമ്മൾ
പ്രകൃതിയാം അമ്മയ്ക്ക് കാവലായി
മെല്ലെ എല്ലാം മറന്നു നമ്മൾ
ഭൂമിക്കധികാരിയായി മാറി
കാടു പൂക്കും കാലം വരും വരെ
കാവൽ ആയിരിക്കാം നമ്മൾ നാടിന്

അനൻ രാജ്.എ.എസ്
3 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത