"എ.യു.പി.എസ് മാറാക്കര/അക്ഷരവൃക്ഷം/രചനയുടെ പേര്/പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<p>എന്തോ ഒരു പേടി സ്വപ്നം കണ്ട് നിലവിളിച്ചുകൊണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
<p>എന്തോ ഒരു പേടി സ്വപ്നം കണ്ട് നിലവിളിച്ചുകൊണ്ട് മാളു  ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. അമ്മ അവളെ മാറോടു ചേർത്തു കൊണ്ട് ചോദിച്ചു. " എന്തിനാ മോളെ കരയുന്നെ" " അമ്മേ എനിക്ക് പേടിയാകുന്നു നമുക്കെന്തോ  അപകടം പറ്റിയതായി ഞാനൊരു ദുഃസ്വപ്നം കണ്ടു" " അങ്ങനെയൊന്നുമില്ല മാളൂട്ടി പ്രാർത്ഥിച്ചിട്ട് കിടന്നോളൂ അമ്മല്ല്യേ  കൂടെ". അവൾ അമ്മയെ മുറുകെപ്പിടിച്ചുകൊണ്ട് നിദ്രയിലേക്കാണ്ടു പോയി രാവിലെ പതിവിലും വൈകിയാണ് അവൾ  ഉണർന്നത്. അവളെ കണ്ട പാടെ അമ്മ ചോദിച്ചു "എന്തോറക്കാ മാളൂട്ട്യേ  സ്കൂളിൽ പോകാൻ നേരമായില്ലേ, പോരാത്തേന്  ഇന്നലെ രാത്രി മോള് തേങ്ങി  കരയുകയായിരുന്നു. അതുപോട്ടെ മോള് പോയി കുളിച്ചോ വണ്ടി ഇപ്പോ വരും". അവൾ തിരിച്ചൊന്നും പറയാതെ കുളിക്കാൻ പോയി. അപ്പോഴേക്കും അച്ഛൻ വാർത്ത വെക്കാൻ തുടങ്ങി വാർത്തയോടൊപ്പം അമ്മയോട് വർത്തമാനവും പറയും അതാ അച്ഛന്റെ ശീലം.  "സുമേ ചൈനയിൽനിന്നും കൊറോണ എന്ന വൈറസ് ലോകം മുഴുവൻ വ്യാപിക്കുകയാണത്രേ ഇറ്റലീന്നു വന്ന റാന്നി സ്വദേശികൾക്കും കോവിഡ് 19 ഉണ്ട്. പോരാത്തേന് രണ്ടര വയസുള്ള കുഞ്ഞ് ഐസൊലേഷനിൽ ആണത്രേ. അല്ല മ്മടെ സുമേഷ് ഇറ്റലീലല്ലേ".  "അതെ സുമേഷും ഇറ്റലീ ലാണല്ലോ അവനും മറ്റുള്ള എല്ലാർക്കും ഈ അസുഖം ഒക്കെ  വരാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കാം അല്ലാതെ ഇപ്പൊ എന്താ ചെയ്യാ". അമ്മ മറുപടി പറഞ്ഞു. മാളൂട്ടി പതിവുപോലെ ചായകുടിച്ച് വണ്ടി കാത്തുനിൽക്കാൻ പോയി. ചായ കുടിക്കാൻ വന്നപ്പോൾ അനിയൻ കിച്ചു അവളെ കളിയാക്കിയമാതിരി ചിരിച്ചു. അമ്മ കിച്ചുവിന്റെ  അടുത്ത് ഇന്നലെ രാത്രിയിലത്തെ  സംഭവം പറഞ്ഞൂന്ന്  അവൾക്ക് മനസ്സിലായി. അവൾ അവനെ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചു.
 

14:47, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം