"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/കോവിഡ്19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട് = കോവിഡ്19 | color=4 }} ചൈനയിലെ വുഹാന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
09:01, 1 മേയ് 2020-നു നിലവിലുള്ള രൂപം
കോവിഡ്19
ചൈനയിലെ വുഹാനിൽ 2019 ഡിസംബർ 31 ന് ഒരു ശ്വാസകോശരോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു. 2020 ജനുവരി 30 ന് ആഗോളതലത്തിൽ ഉത്കണ്ഠ ഉളവാക്കുന്ന ഒരു പ്രശ്നമായി ഇതിനെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. 2020 ഫെബ്രുവരി 11 ന് ഈ പുതിയ വൈറസിനെ കോവിഡ്-19 എന്ന് പേരിട്ടു. കൊറോണ വൈറസ് രോഗം 2019 എന്നതിന്റെ ചുരുക്കപ്പേരാണ് കോവിഡ്-19.2020 മാർച്ച് 11 ന് കോവിഡ്-19 ഒരു മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ഇതുവരെ മരുന്ന് കണ്ടുപിടിക്കാത്ത ഒരു മഹാമാരിയെയാണ് ലോകം നേരിടുന്നത്. ഏറ്റവും പ്രധാനം രോഗം കൂടുതൽ ആളുകളിലേക്ക് പരകാത്തിരിക്കുക എന്നതാണ്. അതിന് ആധുനിക വൈദ്യശാസ്ത്രം നിർദ്ദേശിക്കുന്ന വജ്രായുധമാണ് ശാസ്ത്രീയമായ കൈകഴുകൽ. ബാക്റ്റീരിയകളെ കുറെ ആന്റിബയോട്ടിക്ക് കൊണ്ട് നേരിടാമെങ്കിലും വൈറസുകളുടെ കാര്യത്തിൽ അത് നടക്കില്ല. അതുകൊണ്ടാണ് നിപ്പയും കോറോണയും പോലെയുള്ള പുതിയ വൈറസ് രോഗങ്ങൾക്ക് മരുന്നില്ലാതെ വരുന്നതും അത് ലോകം മുഴുവൻ തലവേദന ആകുന്നതും. ജീവനുള്ള കോശത്തിൽ വൈറസ് കടന്നാൽ വൻതോതിൽ അവ പെരുകാനും തുടങ്ങും. ഇന്ന് ലോകത്ത് മിക്കവാറും എല്ലാ രാജ്യങ്ങളിലും വൈറസ് വ്യാപിച്ചുകഴിഞ്ഞു. എല്ലായിടത്തും മരണനിരക്കും കൂടുന്നു. ലോകത്ത് 25 ലക്ഷത്തോളം ജനങ്ങൾക്ക് ഇത് പിടിപെട്ടു കഴിഞ്ഞു. ഇന്ത്യയിലും കാൽ ലക്ഷത്തോളം രോഗികൾആയിക്കഴിഞ്ഞു. മരണം 1000ത്തിനടുത്തും. കേരളത്തിൽ നാല് മരണങ്ങളാണ് കോവിഡ് ബാധമൂലം ഉണ്ടായത്. നമ്മൾ ഓരോരുത്തരും സർക്കാരും ആരോഗ്യപ്രവർത്തകരും പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ശാസ്ത്രീയമായി കൈകഴുകിയും, സാമൂഹിക അകലം പാലിച്ചും ജീവിക്കണം. അങ്ങനെ നമ്മുക്ക് ഈ മഹാമാരിയിൽ നിന്നും രക്ഷനേടാം. അതിനായി നമ്മുക്ക് ഓരോരുത്തർക്കും ശ്രമിക്കാം. തീർച്ചയായും നമ്മുക്ക് ഇതിനെ അതിജീവിക്കാൻ കഴിയും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം