"ടി. എച്ച്. എസ്സ്. പുത്തൻചിറ/അക്ഷരവൃക്ഷം/കൊറോണയാം ലോകഭീതീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 62: വരി 62:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

13:35, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയാം ലോകഭീതീ

അഭയമാം ഗോളം തൻ ലോകം
എന്നും അഭയം കുടികൊള്ളും ലോകം
ജീവിതമരണാസക്തി എന്നും ഗോളം
തിരമാലയാം മദ്ധ്യകടൽ മേഖലേൽ
തളരില്ല പൊരുതും നാം അതിജീവനത്തിൻ
മാർഗരേഖയിൽ അടിപതറില്ല നാം
കൊടുമുടി കോട്ടകൾക്കിടയിലെൻ ജാഗ്രത ലോകമാണെ.........
ഉയർത്തുക കൂട്ടരെ മനസുകൾ തമ്മിലടുപ്പമെന്നും
ഉയർത്തുക കൂട്ടരെ ശരീരകലത്തിൻ നേർകാഴ്ചകൾ
രോധനകളറിയുന്ന രോഗിതൻ പ്രാണനിൽ
പതിക്കുന്നു പ്രാർത്ഥനക്കീർത്തിയാം ഐശ്വര്യം.
തോരാമുഖപുലരിയവസാനവേളയാർന്ന നേരവും
ചിലച്ചുപൊങ്ങുന്ന കാക്കകൾ‍ക്കപ്പുറ ഉയരുന്ന
മനുഷ്യശബ്ദഗോളം, ഇന്നും തെരുവിലും
ശാന്തതയൊഴുകുന്നിതാ.................
ആനന്ദം നിറയുന്ന വിസ്മയകൂടുകളായ്
പുനർനിർമ്മിക്കുവിൻ വീടുകൾ.
ഉദിക്കുന്ന ഘട്ടപ്രതിസന്ധിയൊക്കെയും
ഹൃദയം ഉടയാതെ നേരിട്ടു നാം
അറിയുക ലോകമുണരുക ലോകമേ
നവലോകത്തിൻ ദുരിതമാം കാഴ്ചകൾ
സ‍ഞ്ചാരമേഘം തുഴ‍‍‍‍ഞ്ഞുമുഴക്കുന്ന സഞ്ചാരിയേ,
യാത്ര ദുരിതമാം പണിതീർത്ത ചാക്കുകളഴിക്കും
പ്രളയമാം രോധന പുഴകടന്നൊഴുകുന്ന
കണ്ണീർപുഴയിൽ ഒഴുകിത്തിർന്നില്ല നാം
വൻ ദുരിതത്തിൻ കെട്ടായ പ്രളയത്തിൻ,
അടിപതറിയില്ല നാമേവരും
അതിജീവനം നമ്മെ പിൻതുണച്ചു
കരളുറപ്പ് നമ്മെ തുണച്ചുനിർത്തി
 നവലോകത്തിൻ ‍‍നട്ടെല്ലുടക്കും കൊറോണയാം
ഭീതിയിലകപ്പെടില്ല നാം, ഭീതിക്കുപുറമെ ജാഗ്രതയിൽ
ലോകത്തിൻ രോധനകളറിയുന്ന ഈശ്വര ചൈതന്യം
എന്നും ഈ ദുരിതമകറ്റും.
തൻ കുടുംബത്തിനെ കാണുവാൻ കൊതിക്കും
എത്രയോ ആളുകൾ പുറം മേഖലേൽ
മനസ്സുതകരാതെ പ്രർത്ഥനകളിലേർപ്പെടുക,
നവലോകമേ....................................
ഡോക്ടർമാരാകട്ടെ ലോകത്തിൻ നന്മക്കു,തൻ ജീവനുമുന്നിൽ
പതറാതെ പൊരുതുന്നു സദാനേരവും
തൻ ദൈവസൃഷ്ടിയാം ലോകത്തിനായ്
മരണവും ജീവനും നേർക്കണ്ടവർ
പടരുന്ന രോഗം.... വേരാൽ പിഴുതെടുത്തെറി
ഞ്ഞൊഴിവാക്കുന്നൊരു കാഴ്ചകൾക്കായ് ലോകം കാത്തിരിപ്പൂ.......
തോൽക്കാതെ വിജയക്കൊടി പാറുന്ന ഗോളത്തിനായ്
പ്രാർത്ഥനകൈവരിക്കാം,ജാഗ്രതയിൽ പുണരാം.

ഗോപിക രവീന്ദ്രൻ
8 ടി .എച്ച്. എസ്സ്. പുത്തൻചിറ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത