"ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/അക്ഷരവൃക്ഷം/അനുവിന്റെ സങ്കടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അനുവിന്റെ സങ്കടം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കഥ }}

12:38, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അനുവിന്റെ സങ്കടം
പ്രകാശം റൂമിനുള്ളിലേക്ക് കടന്നു വന്നപ്പോഴാണ് അനു പുതപ്പിനുള്ളിൽ നിന്നും മുഖം പുറത്തേക്കിട്ടത്. അലാറം അവളെ നോക്കി കളിയാക്കുന്നത് പോലെതോന്നി. തലേ ദിവസം ഇസ്തിരിയിട്ടു മടക്കി കവറിൽ വെച്ച പുതു വസ്ത്രം അനുവിനെ നോക്കി സങ്കടപ്പെട്ടു. അവളോർക്കുകയായിരുന്നു... എന്തെല്ലാം പ്രതീക്ഷയോടെയാ.. ഒത്തിരി സന്തോഷത്തോടെയായിരുന്നു ഈ ഒരുക്കങ്ങളെല്ലാം.. എന്തിനെന്നോ... അമ്മാവന്റെ വിവാഹമായിരുന്നു ഏപ്രിൽ 1 ന്. ഉമ്മയുടെ വീട്ടിലെ മറ്റു കുട്ടികളോടൊപ്പമുള്ള കളിചിരികൾ.. തമാശകൾ... മൈലാഞ്ചിടൽ... പുതപ്പെണ്ണിന് സർപ്രൈസ് കൊടുക്കൽ.. സ്വാദിഷ്ടമായ വിഭവങ്ങൾ... അങ്ങിനെ എന്തെല്ലാം... എല്ലാം തകർന്നില്ലേ... അനു നെടുവീർപ്പിട്ടു...  എല്ലാത്തിനും കാരണം ആ വിനാശ കാരിയായ വൈറസ്... കൊറോണ... അവൾ കൊഞ്ഞനം കുത്തി... എന്റെ കയ്യിലെങ്ങാനും കിട്ടിയാലുണ്ടല്ലോ... ഞെക്കി കൊല്ലും ഞാൻ... പിറു പിറുത്തു കൊണ്ട് പുതു വസ്ത്രത്തിന്റെ കവറും പിടിച്ചിരിക്കുന്നത്  കണ്ട് അനുവിന്റെ  ഉപ്പ റൂമിലേക്ക് വന്നു. സങ്കടത്തോടെ നിൽക്കുന്ന അനുവിന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. അവളെ സോഫയിലിരുത്തി.. ടി വി ഓൺ ചെയ്തു.. അതൊരു ന്യൂസ്‌ ചാനലായിരുന്നു. അതിലതാ അനുവിന്റെ  ശത്രു.

അനുവിന്റെ ഉപ്പ പറയുകയായിരുന്നു; ചൈനയിലേക്കും ഇറ്റലിയിലേക്കും സ്പൈനിലേക്കും അമേരിക്കയിലേക്കും അങ്ങനെ ഓരോരോ രാജ്യങ്ങളിലേക്കും രോഗം പടർത്തികൊണ്ടിരിക്കുന്ന അവളുടെ ശത്രുവിന്റെ കഥ... ലോകം മുഴുവൻ അനുവിന്റെ ശത്രുവിനെ തുരത്താനുള്ള അതീവശ്രമത്തിന്റെ കഥ.... അതിൽ പൊലിഞ്ഞു പോയ ആത്മാക്കളുടെ കഥ.... അനുവിന്റെയും അനിയന്റേയും പ്രായത്തിലുള്ള അനാഥ കുഞ്ഞുങ്ങളുടെ കഥ...

 അനു ഇപ്പോൾ സുരക്ഷിതയാണ്.. ജാഗ്രതയോടെയാണ് വീട്ടിനുള്ളിൽ കഴിയുന്നത്.. ഇതിനിടയിൽ കല്യാണാഘോഷമല്ല വലുത്.. മനുഷ്യരാശിയുടെ നിലനിൽപ്പാണ്... അതിലേക്കുള്ള അതിജീവന ശ്രമത്തിലാണ് ലോകം മുഴുവനും. ഉപ്പ പറഞ്ഞ കഥ കേട്ട് അനുവിന്റെ കണ്ണുനിറഞ്ഞു. കല്യാണാഘോഷം മുടങ്ങിയ കണ്ണീരായിരുന്നില്ല അത്. അനുവിന്റെ ശത്രു മൂലം ജീവൻ നഷ്ട്ടപെട്ട ആത്മാക്കളുടെ നിത്യശാന്തിക്ക് വേണ്ടിയുള്ള പ്രാർത്ഥനയുടെ കണ്ണീർതുള്ളിയായിരുന്നു.
ഹനൂന
4 A ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ