"ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/ വാക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വാക <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
വരി 33: വരി 33:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

05:36, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വാക

പുനർജന്മത്തിൽ നമുക്ക്
രണ്ട് വാകകളാകണം ..
ഋതുക്കളിൽ ഒന്നിച്ചു തളിർത്തു
മൊട്ടായി ...പൂവായി...കായായി ...
പുതുവസന്തം തീർക്കണം .

വേരുകളോരോ കുടുംബമായി ,
കൂടുമ്പോൾ ഇമ്പമായി മാറണം .
മഞ്ഞയും ചുവപ്പും ഇടകലർന്ന
പൂക്കൾ കൊണ്ട് പൂങ്കാവനം തീർക്കണം..

കാറ്റിന്റെ തലോടൽ ചുംബനമായി
മാറുമ്പോൾ നാം നിർവൃതിയായി ഉലയണം ..
ഇലപൊഴിഞ്ഞു ഭൂമിക്കു മെത്തയായി
ദാഹജലത്തെ നൽകണം ..
ഓർമ്മകൾ വാചാലമാകുമ്പോൾ
കേട്ടുകേട്ട് കാലങ്ങൾ നമുക്ക് താണ്ടിടം...
 

ആദ്യ എസ്‌
5 b ഡി വി വി എച് എസ്‌ എസ്‌ തലവൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത