"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/കൊറോണയ്ക്ക് ഒരു ഇ-മെയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= കൊറോണയ്ക്ക് ഒരു ഇ-മെയിൽ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verification4|name=Remasreekumar|തരം=ലേഖനം }} |
21:11, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയ്ക്ക് ഒരു ഇ-മെയിൽ
ലോകം കീഴടക്കിയ കൊറോണേ, ഈ കാലത്ത് ഏറ്റവും കൂടുതൽ സുഖം ഉള്ളത് നിനക്കാണല്ലോ; അതുകൊണ്ട് തന്നെ ഞാൻ സുഖമാണോ എന്ന് ചോദിക്കേണ്ട കാര്യമില്ല. എന്നാൽ ഇവിടെ നീ കാരണം ഒട്ടും തന്നെ സുരക്ഷിതമല്ല. അവധിക്കാലമാണ്; എന്നിട്ടും ഞങ്ങൾക്ക് കൂട്ടുകാരുമായി കളിക്കാനോ ഒന്നിച്ച് ആടിപ്പാടി സന്തോഷിക്കാനോ കഴിയുന്നില്ല. ഞാനിന്ന് അടച്ചിട്ട വീട്ടിൽ നിന്നാണ് സമയം ചെലവഴിക്കുന്നത്. പുറത്തിറങ്ങിയാൽ മുഖം മറച്ച് വായ് തുറന്ന് സംസാരിക്കാൻ പോലും കഴിയാതെ ഞങ്ങൾ വീർപ്പുമുട്ടുകയാണ്. നീ ഓരോ ദിവസവും എത്ര പേരുടെ ജീവനാണ് അപഹരിക്കുന്നത്? എത്ര പേരുടെ കണ്ണീരാണ് ഓരോ മണിക്കൂറിലും ഒഴുകുന്നത്? ഞങ്ങളെ രക്ഷിക്കുവാനായി ഡോക്ടർമാരും നഴ്സുമാരും പോലീസുകാരും രക്ഷാപ്രവർത്തകരും ഗവൺമെന്റും എത്രമാത്രം കഷ്ടപ്പാട് സഹിക്കുന്നുണ്ടെന്ന് അറിയാമോ? ആരോഗ്യപ്രവർത്തകർ ജീവൻ പണയം വച്ച് നിനക്കെതിരെ പൊരുതുകയാണ്. ഈ പോരാട്ടത്തിൽ അവർ മാത്രമല്ല, ലോകം മുഴുവൻ ഒരു മനസ്സോടെ നിൽക്കും. ഈ പോരാട്ടത്തിന്റെ അർഥം നിന്റെ അവസാനം അടുത്തു എന്നാണ്. നിന്നെ ആർക്കും കൊല്ലാൻ കഴിയില്ല എന്നുള്ള അഹങ്കാരം ഉണ്ടല്ലോ അത് വെറുതെയാണ്; നിന്റെ അന്ത്യം അടുത്തിരിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം