"എ.എൽ.പി.എസ് വെള്ളാമ്പുറം/അക്ഷരവൃക്ഷം/ബുദ്ധിമാനായ മുയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ബുദ്ധിമാനായ മുയൽ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| ഉപജില്ല=  വണ്ടൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വണ്ടൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ     <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Manojjoseph|തരം= കഥ}}

19:15, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ബുദ്ധിമാനായ മുയൽ

മനോഹരമായ ഒരു കാട് എല്ലാ തരം പക്ഷി മൃഗാദികളും അവിടെ വസിച്ചിരുന്നു ഇവരുടേയെല്ലാം രാജാവായിരുന്ന സിംഹം കോപിഷ്ട നോ ക്രൂര നോ ആയിരുന്നില്ല മറിച്ച് ധർമ്മിഷ്ടനും നീതിമാനും ആയിരുന്നു .
അങ്ങനെ ഇരിക്കെ സിംഹത്തിന് ഒരു ആശയം തോന്നി .എല്ലാ മൃഗ 'ങ്ങളും സ്നേഹത്തോടും ഐക്യത്തോടും കഴിയുന്ന ഒരിടമാകണം എൻ്റെ സാമ്രാജ്യം. അതനു വേണ്ടി സിംഹം എല്ലാ പക്ഷിമൃഗാദി കുടേയും ഒരു സഭ വിളിച്ചു ചേർത്തു. തൻ്റെ മനസിലെ ആശയങ്ങൾ പ്രജകളുമായി ആ സഭയിൽ വെച്ച് പങ്കുവച്ചു. കാട്ടിലെ സാധുക്കളായ ആട്ടിൻകുട്ടി കുട്ടികളും മുയലുകളും മാനു' കളും ദുഷ്ടമൃഗങ്ങളായ' ചെന്നായ, കരടി, കടുവ, ' കാട്ടുപോത്ത്' കഴുകൻ, പരുന്ത് എന്നിവ പരസ്പരം സമ്പൂർണ്ണ ഐക്യത്തിലും സമാധാനത്തിലും കഴിഞ്ഞുകൂടുന്ന സുന്ദരമായ ഒരു കാട് ആയിരുന്നു രാജാവായ സിംഹം വിഭാവനം ചെയ്തത്. മൃഗങ്ങളെല്ലാം സിംഹം പറഞ്ഞത് ശ്രദ്ധാപൂർവ്വം കേട്ടുകൊണ്ടിരുന്നു. മുയലും അയത് കേൾക്കുന്നുണ്ടായിരുന്നു .അവന് സന്തോഷം കൊണ്ട് തുള്ളിച്ചാടാർ തോന്നി. രാജാവിനെ അഭിനന്ദിക്കണമെന്നും തോന്നി. പക്ഷേ തൻ്റെ മുന്നിലിരിക്കുന്ന കടുവയും പിന്നിലിരിക്കുന്ന ചെന്നായയും തന്നെ കൊതിയോടെ നോക്കുന്നതു അവൻ ശ്രദ്ധിച്ചിരുന്നു. സഭ കഴിഞ്ഞാൽ അവർ തൻ്റെ കഥ കഴിക്കുമെന്ന് അവൻ പേടിച്ചിരുന്നു. പക്ഷേ രാജാവിന് പിന്തുണ അറിയിക്കേണ്ടതു അവൻ്റെ കുലത്തിന് ഗുണകരമാണു താനും . ദുഷ്ടമുഗങ്ങൾക്കായിരുന്നു സഭയിൽ ഭൂരിപക്ഷം .രാജാവിൻ്റെ തീരുമാനം നടപ്പാ വി ല്ലെങ്കിലും അഭിപ്രായം രേഖപ്പെടുത്താതെ പോകാൻ മുയലിന് മനസു വന്നില്ല. അഭിപ്രായം പറത്ത് ഈ ഹിംസ്ര ജന്തുക്കളുടെ ഇടയിൽ നിന്നും രക്ഷപ്പെടുകയും വേണം . ഉടനെ സഭ കുടിയ സ്ഥലത്തിന് തൊട്ടടുത്ത് കാടിനോട് ചേർന്ന് ഉയർന്ന് നിൽക്കുന്ന പാറപ്പുറത്തേക്ക് താൻ പറയുന്നത് എല്ലാവരും കേൾക്കുന്നതിനായി മാറി നിൽക്കുന്നതിനെന്ന പോലെ തഞ്ചത്തിൽ ചാടി കയറി. അവിടെ ഇരുന്നു കൊണ്ട് എല്ലാവരും കേൾക്കെ തുള്ളിച്ചടി കൊണ്ട് രാജാവിനോടും പ്രജകളോടുമായി വിളിച്ചു പറഞ്ഞു. ഞാൻ എത്ര കൊതിച്ചതാണ് ഈ ഒരു ദിവസത്തിനായി .ബലവാൻ മാരോടൊപ്പം ഈ ദുർബ്ബലനും പേടി കൂടാതെ ജിവിക്കാമല്ലോ. ഇത്രയും പറഞ്ഞപ്പോഴേക്കും ബലവാൻമാരയമൃഗങ്ങൾ സഭ അലങ്കോലപ്പെടുത്തി അവൻ ഇരുന്നിരുന്ന പാറയുടെ നേർക്ക് കുതിച്ചു. ഇത് നേരെത്തെ തന്നെ പ്രതീക്ഷിച്ചിരുന്ന ബുദ്ധിമാനായ മുയൽ പാറയ്ക്ക് പിന്നിലുള്ള കാട്ടിലേക്ക് ഓടിമറഞ്ഞു

അംഗിത സി.വി
ഒന്നാം തരം വി. കെ എസ്. എൻ. എം .എൽ.പി.എസ് വെള്ളാമ്പുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ