"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/കണിക്കൊന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവൺമെൻറ്,_എച്ച്.എസ്._എസ്_അയിരുപ്പാറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവൺമെൻറ്,_എച്ച്.എസ്._എസ്_അയിരുപ്പാറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=01133
| സ്കൂൾ കോഡ്= 43017
| ഉപജില്ല=കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   

18:15, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കണിക്കൊന്ന

കൂരിരുട്ടിനെ മറികടന്ന് പ്രകാശം പതിയെപ്പതിയെ മന്ദസ്മിതം പൊഴിച്ചു നിന്നു. പക്ഷികൾ കളകളശബ്ദത്തിൽ ആർത്തുല്ലസിച്ചു തൃത്തമാടിപ്പറക്കുന്നു. ചിർപ്പി സ്പാരോസ് ചിർപ്പ് ചിർപ്പ് ശബ്ദത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പറന്നു ചാടിക്കളിക്കുന്നു. ഇന്നത്തെ പ്രഭാതത്തിന് എന്തോ ഒരു പുതുമ അനുഭവപ്പെടുന്നു. ജനൽപ്പാളികൾക്കിടയിലൂടെ സൂര്യരശ്മികൾ കാറ്റത്താടുന്ന തെങ്ങോലകൾക്കിടയിലൂടെ മങ്ങിയും തെളിഞ്ഞും ഒളിച്ചു കളിക്കുന്നു. ഞാൻ കിടക്കയിൽ നിന്നു മെഴുന്നേറ്റ് ജനൽപ്പാളി മെല്ലെയൊന്നു തുറന്നു. തികച്ചും വെത്യസ്തമായ കാഴ്ച്ച.ഞാൻ കിടക്കയിൽ നിന്നു മെഴുന്നേറ്റ്, ജനൽപ്പാളി മെല്ലെയൊന്നു തുറന്നു. ഞാൻ അതിശയിച്ചു. മുറ്റത്തെല്ലാം മഞ്ഞനിറം. മുത്തശ്ശി കണി വെയ്ക്കാൻ നട്ടുവളർത്തിയ കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. ഇന്ന് മാർച്ച് 6, മുത്തശ്ശി മരിച്ചിട്ടിന്ന് 4 വർഷം തികയുന്നു.അന്ന് പൂവിട്ടതിൽപ്പിന്നെ ഇന്നാണ് പൂക്കുന്നത്. ഞാൻ ശരിക്കും മുത്തശ്ശിയെ ഓർത്തു. ഞാനപ്പോൾ ഇന്നലെ സ്വപ്നത്തിൽ കണ്ട മുത്തശ്ശി എന്റെ കൈക്കുമ്പിളിൽ നിറയെ കണിക്കൊന്ന പൂക്കൾ കൊണ്ടു തന്നതോർത്തു. അത് ശരിക്കും യാഥാർത്യമായിരുന്നോ? 4 വർഷം മുന്നേ എന്റെ നിഴലായി കൂടെ നടന്നിരുന്ന ,മൺമറഞ്ഞു പോയ എന്റെ മുത്തശ്ശി വാരി വിതറിയതാണോ ഈ പൂക്കൾ!!! കണിക്കൊന്നയെക്കുറിച്ച് മുത്തശ്ശിക്ക് എന്തോരം കഥകളിയാമായിരുന്നെന്നോ?മുറ്റത്തെ തെക്കിനിയിൽ നിന്ന് ചാഞ്ഞ് പൂത്തു ചൊരിഞ്ഞു നിൽക്കുന്ന ഈ കൊന്നമരത്തിന്റെ ചോട്ടിലിരിക്കുമ്പോൾ മുത്തശ്ശി പറഞ്ഞു തരുന്ന കഥകളും കടങ്കവിതകകളും പാടിയുറക്കില്ല പാട്ടുകളും ഇന്നത്തേപ്പോലെ ഞാൻ കേൾക്കുന്നു. 7 ദിവസം 7 സെക്കന്റായി തീർന്ന പോലെ.കൊന്നയുടെ പൂക്കളെല്ലാം കൊഴിഞ്ഞു. ഇലകൾ മാത്രം ശേഷിക്കുന്നു. എന്നിട്ടും പൂക്കൾകൊഴിഞ്ഞ കൊന്നയുടെ ചോട്ടിൽ മുത്തശ്ശിയുടെ മണമുണ്ടോന്നറിയാൻ ഞാനെന്നും പോയിരിക്കും. ശരിക്കും വിഷമിച്ചു. വിഷമിച്ച രാത്രി മുത്തശ്ശിയെ ഞാൻ പിന്നെയും സ്വപനത്തിൽ കണ്ടു. മുത്തശിയുടെ തണുത്തു വിറങ്ങലിച്ച പഞ്ഞി പോലുള്ള വിരലുകൾ എന്നെ സ്പർശിച്ചു തലോടി. എന്നിട്ടു പറഞ്ഞു " നമുക്കെന്നും കാണാൻ കഴിയില്ല. അടുത്ത വർഷം ഇതേ ദിവസം ഇതേ സമയം ഞാൽ പിന്നെയും വരും. ആ ദിവസം കണ്ടു കൊണ്ടാണെന്റെ യാത്ര" മുത്തശ്ശി വരും, കണിക്കൊന്നയായി.............. ശുഭം.

അഞ്ജന.എ.നായർ
XI .സയൻസ് ഗവൺമെൻറ്,_എച്ച്.എസ്._എസ്_അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ