"കണ്ണാടി യു പി എസ്/അക്ഷരവൃക്ഷം/എന്റെ ലോക്ക് ഡൗൺ ദിവസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= എന്റെ ലോക്ക് ഡൗൺ ദിവസം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| സ്കൂൾ കോഡ്= 46220 | | സ്കൂൾ കോഡ്= 46220 | ||
| ഉപജില്ല= മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= ആലപ്പുഴ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
14:48, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ ലോക്ക് ഡൗൺ ദിവസം
എന്റെ ലോക്ക്ഡൗൺ ദിവസം താമസിച്ചാണ് ഞാൻ ഉണർന്നത്.രാവിലെ തന്നെ എഴുന്നേറ്റ് പല്ലുതേച്ച് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കണമെന്നുള്ളത് അമ്മയ്ക്ക് നിർബന്ധമാണ്.നേരത്തെ അതൊക്കെ ചെയ്യാൻ എനിക്കും താൽപ്പര്യമായിരുന്നു.എന്നാൽ ഇപ്പോഴൊക്കെ എനിക്ക് മടിതോന്നി തുടങ്ങിയിരിക്കുന്നു.എന്താണെന്നോ,സ്കുളിൽ പോകാനും കൂട്ടുകാരെ കാണാനും കഴിയുന്നില്ലല്ലോ.പുറത്തുപോയി കളിക്കാൻ കൊതി തോന്നുന്നു.എന്റെ വീടിന്റെ മുറ്റത്ത് റോഡിനോട് ചേർന്നുള്ള ഭാഗത്ത് ഒരു അരളിചെടിയുണ്ട്.അതിൽ നിറയെ ഭംഗിയുള്ള പുഴുക്കളുണ്ട്.അതൊക്കെ പൂമ്പാറ്റകളായോ എന്ന് നോക്കണമെന്നുണ്ട്.ഞാനും അനിയത്തിയും ആരും കാണാതെ മുറ്റത്തിറങ്ങാമെന്നു കരുതിയാൽ അച്ചമ്മ കണ്ടുപിടിക്കും.പിന്നെ ഒരു വഴക്കാണ്"ഈ പറയുന്നതൊന്നും നിങ്ങൾക്ക് മനസ്സിലാകുന്നില്ലേ,കൊച്ചുകുട്ടികൾ പുറത്തേക്കിറങ്ങരുതെന്നറിയില്ലേ? കൂടെ അമ്മയും കൂടും. യൂണിഫോം കാണുമ്പോൾ സങ്കടം വരും.എന്റെ കൂട്ടുകാരെപ്പറ്റി ഓർക്കും,എത്ര കളികളാണെന്നോ കളിക്കുന്നത്,പിന്നെ പാട്ട്,ഡാൻസ്,വർണ്ണപേപ്പറിൽ എന്തൊക്കെ രൂപങ്ങളാണ് ഞങ്ങൾ നിർമ്മിക്കുന്നതെന്നോ?ഈ കൊറോണയോട് വല്ലാത്ത ദേഷ്യം വരുന്നു.എന്നാണ് ഇനി എനിക്ക്കൂട്ടുകാരേയും ടീച്ചർമാരേയും കാണാൻ സാധിക്കുക?അമ്മ പറയുന്നത് ഒരുപാട് കാത്തിരിക്കണമെന്ന്.നമ്മൾ എത്ര സൂക്ഷിച്ച് കാര്യങ്ങൾ ചെയ്യുന്നുവോ അതുപോലെയായിരിക്കും ഈ കാത്തിരിപ്പുകളെന്ന്.വേഗം എല്ലാം ശരിയാക്കി തരണമേ ദൈവമേ.എല്ലാവരും സുരക്ഷിതരായി വീടുകളിലിരിക്കുക,എന്നാലേ നമ്മൾക്ക് വീണ്ടും കാണാൻ പറ്റൂ. STAY HOME STAY SAFE
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ