"ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ ശുചിത്വം സുന്ദരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mohammedrafi| തരം= ലേഖനം}}

20:24, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം സുന്ദരം

ശുചിത്വത്തിന് ഏറെ പ്രാധാന്യമുള്ള കാലഘട്ടത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്. പ്രാചീനകാലം മുതൽ നമ്മുടെ പൂർവ്വികർ ശുചിത്വത്തിൻ്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു. ശുചിത്വം ഒരു സംസ്കാരമായി തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. ആരോഗ്യം പോലെ തന്നെയാണ് ശുചിത്വവും. ആരോഗ്യ വ്യവസ്ഥ ശുചിത്വ വ്യവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു.

വിദ്യാഭ്യാസ മേഖലയിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് നാം അവകാശപ്പെടുമ്പോഴും ശുചിത്വത്തിൻ്റെ കാര്യത്തിൽ ഏറെ പുറകിലാണ് എന്ന് കണ്ണ് തുറന്ന് നോക്കുന്ന ആർക്കും മനസ്സിലാകും. ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മക്ക് കിട്ടുന്ന പ്രതിഫലമാണ് എന്നത് നാം തിരിച്ചറിയുന്നില്ല.

വ്യക്തിയും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ മുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, സ്ഥാപനശുചിത്വം, എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേർതിരിച്ച് പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടി ചേർന്നവയാണ് ശുചിത്വം.

എവിടെയെല്ലാം നാം ശ്രദ്ധിച്ച് നോക്കുന്നുവോ അവിടെയെല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണാം. പ്രത്യേകിച്ച് ഹോട്ടൽ, കച്ചവട സ്ഥാപനങ്ങൾ, മാർക്കറ്റ്, ആശുപത്രി, പൊതുസ്ഥലങ്ങൾ തുടങ്ങി മനുഷ്യൻ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായ്മയുണ്ട്.

ശുചിത്വമില്ലായ്മക്ക് കാരണമാകുന്ന അവസ്ഥയാണ് മലിനീകരണം. ഉപയോഗശൂന്യമായ വസ്തുക്കളുടെ കുമിഞ്ഞ് കൂടലാണ് ലളിതമായി പറഞ്ഞാൽ മലിനീകരണം. ഈ മാലിന്യങ്ങൾ മണ്ണിനേയും വെള്ളത്തേയും അന്തരീക്ഷത്തേയും മലിനമാക്കുന്നു. അതോടെ പരിസ്ഥിതിയും മലിനമാകുന്നു.

വീട്ടുമുറ്റത്ത് കിടക്കുമ്പോൾ ചാണകം ഒരു മാലിന്യമാണ്; അത് ചെടിയുടെ ചുവട്ടിൽ കിടക്കുമ്പോൾ വളമാണ്. പാഴ് വസ്തുക്കളെന്ന് കരുതുന്ന പലതിൻ്റെയും സ്ഥിതി ഇതാണ്. ഈ തിരിച്ചറിവുണ്ടായാൽ മലിനീകരണം ഒരു പരിധി വരെ തടയാനാകും.

മാലിന്യങ്ങളെ തരം തിരിച്ച് ഓരോ മാലിന്യത്തേയും ഏറ്റവും അനുയോജ്യവും അപകടരഹിതവുമായ രീതിയിൽ ഉപയോഗപ്പെടുത്തുകയോ നശിപ്പിക്കലോ ചെയ്യലാണ് മാലിന്യ പരിപാലനം. വലിയ മുതൽമുടക്കോ സാങ്കേതികവിദ്യയോ ഇല്ലാതെ വളരെ ലളിതമായ രീതിയിൽ ഗാർഹിക മാലിന്യങ്ങൾ പരിപാലിക്കാൻ കഴിയും. അതിൽ പെട്ടതാണ് കുഴികംബോസ്റ്റ്, മൺകല കംബോസ്റ്റ് എന്നിവ.

പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല നമുക്ക് വേണ്ടത്. നാളെയെങ്കിലും നമ്മുടെ നാട് ശുചിത്വമുള്ളവയാകണം അതിന് ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹമായി മാറാൻ കഴിയും. മലയാളിയുടെ സംസ്കാരമുഖമുദ്രയായ ശുചിത്വത്തെ വീണ്ടും നമുക്ക് ഉയർത്തി കാണിക്കാൻ കഴിയും. നമുക്ക് ഒത്തെരുമിച്ച് പ്രവർത്തിക്കാം നല്ലൊരു നാളെക്കായ്.......

സനീൻ മുഹമ്മദ് . പി
(7C) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം