"ജി.എച്ച്.എസ്‌. പേരാമ്പ്ര പ്ലാന്റേഷൻ/അക്ഷരവൃക്ഷം/മതിലുകൾക്കുള്ളിൽ നിന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മതിലുകൾക്കുള്ളിൽ നിന്നും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 56: വരി 56:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം= കവിത}}

13:24, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മതിലുകൾക്കുള്ളിൽ നിന്നും


രാപകലുകളെത്രയോ കടന്നു പോയി

മാനത്തിൻ മീതേ കിളികളും പൂമ്പാറ്റയും

തത്തിക്കളിച്ചു പറക്കുന്നുണ്ട്

മേയും കന്നുകൾക്കപ്പുറമിപ്പുറം

കൊറ്റികൾ കൊഞ്ചി നടക്കുന്നുണ്ട്

കാറ്റും മഴയും മൈലുകൾ താണ്ടി

എൻമുറ്റെമെത്ര നനച്ചിടുന്നു.

ആരെയും കൂസാതെ ശ്വാനൻമാരൊക്കെയും

രാജാിനെപോൽ നടക്കുന്നല്ലോ..!


അമ്മതൻ ചാരത്തു ചെന്നിട്ടു ഞാനന്നു

മതിലുകൾക്കപ്പുറം എന്തേ പരസ്പരം

ആരും കൂട്ടുകൂടാത്തതെന്തെന്നു ചോദിച്ചു ഞാൻ

കൊറോണയെന്നൊരു വൈറസ്സു വന്നുപോൽ

മനുജനെ കൊല്ലാനായി നടപ്പതത്രേ.


കൈകൾ കഴുകണം മാസ്കു ധരിക്കണം

വീടുവിട്ടെങ്ങും പോകരുതേ

കൈകളിൽക്കൂടവൻ വായിലേക്കെത്തിയാൽ

ചുമയും പനിയും മാറില്ലത്രേ.

ശ്വാസമെടുക്കാതെ മണ്ണീലീ മനുജനൊടുങ്ങുമത്രേ


നിപയും പ്രളയങ്ങളും മറികടന്നവർ

കൊറണയും കടന്നുണര‍ന്നീടും

ഭാരതത്തിൻ രഥം തെളിക്കുന്ന മോദിയും

കേരളത്തിന്റെ ജീവനാം ടീച്ചറമ്മയുമിരട്ടചങ്കനും

തലപ്പത്തു നിൽക്കുമ്പോൾ

എന്തിനേ ഭയക്കണം

മരണഭീതിയെന്തിന് ?


വിലക്കുകളെല്ലാം ഉയിരിന്നായി നാം

പാലിച്ചീടേണമെന്നേ വേണ്ടൂ.

ഒന്നുമാത്രമുരചെയ്തീടെട്ടേ

വുഹാനിലെ ലാബിൽ പിറന്നവനി

വനെങ്കിൽ പെറ്റമ്മതൻ

നെഞ്ചിലെ മുലപ്പാൽ കുടിച്ചവൻ

വാളെടുത്തീടുവാൻ മടിക്കുകില്ല.


 

എം.വി.മാളവിക
6 ജി.എച്ച്.എസ് പേരാമ്പ്ര പ്ലാന്റേഷൻ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത