"എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/ശുചിത്വശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വശീലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=jktavanur| തരം= ലേഖനം }}

10:58, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വശീലം

മനുഷ്യരാശി നേരിടാൻ സാധ്യതയുള്ള ഏറ്റവും വലിയ വിപത്തായി മൂന്നാം ലോകമഹായുദ്ധത്തെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, ഇന്ന് പരിസ്ഥിതിമലിനീകരണം അതിലധികം ഭയാനകമായ രൂപംപ്രാപിച്ചിരിക്കയാണ്. ഭൂമിയിലെ മണ്ണും വെള്ളവും വായുവും ഒരുപോലെ മലിനമായിരിക്കുന്നു.

നഗരങ്ങൾ വളരുകയും വ്യവസായങ്ങൾ പെരുകുകയും ചെയ്യുന്നതനുസരിച്ച് സ്വാഭാവികമായും നഗരങ്ങളിൽ ജനപ്പെരുപ്പമുണ്ടാകും. അതോടൊപ്പം മാലിന്യങ്ങളും കുന്നുകൂടും. എന്നാൽ, ആ മാലിന്യങ്ങൾ വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയസംവിധാനങ്ങൾ കണ്ടെത്തുകയും അവ പ്രാവർത്തികമാക്കുകയും വേണം. അല്ലെങ്കിൽ പരിസ്ഥിതി ദുഷിക്കും. രോഗങ്ങൾ പടർന്നുപിടിക്കും. ആശുപത്രികൾ നിർമിച്ചതുകൊണ്ടോ പുതിയ ഔഷധങ്ങൾ കണ്ടെത്തിയതുകൊണ്ടോമാത്രം ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല.

വീടും പരിസരവും വൃത്തിയാക്കുമ്പോൾ മാലിന്യങ്ങൾ അശ്രദ്ധമായി വലിച്ചെറിയരുത്. മാലിന്യങ്ങളെ കഴിവതും പുനരുപയോഗിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. അതിന് ആദ്യം വേണ്ടത് ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും തരംതിരിക്കുകയാണ്. ജൈവമാലിന്യങ്ങളിൽനിന്ന് ജൈവവളമുണ്ടാക്കാം. അത് കൃഷിക്ക് അത്യന്തം ഗുണകരമാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും സംസ്കരിച്ച് പുനരുപയോഗിക്കാം. ഉദാഹരണത്തിന് അവയുപയോഗിച്ച് ബാഗ്, കൂട, പായ തുടങ്ങിയ പലതരം നിത്യോപയോഗവസ്തുക്കളുണ്ടാക്കാം. ഇങ്ങനെ പലവിധത്തിലുള്ള കർമപരിപാടികൾ നമ്മൾ ആവിഷ്കരിക്കണം. ജനങ്ങളിൽ ശുചിത്വത്തെക്കുറിച്ചും മാലിന്യസംസ്കരണത്തെക്കുറിച്ചും അവബോധം വളർത്തുകയും വേണം.

മർവ.സി
5.B എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം