"അഞ്ചരക്കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രതിരോധിക്കാം അതിജീവിക്കാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കഥ}}

08:57, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധിക്കാം അതിജീവിക്കാം

ചൈനയിൽ നിന്ന് പൊട്ടി പുറപ്പെട്ട കൊറോണ വൈറസാണ് ഇപ്പോൾ ലോകരാജ്യങ്ങളുടെ ചർച്ചാ വിഷയം. ആരോഗ്യ പ്രവർത്തകരും ലോകരാജ്യങ്ങളും കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് .എങ്കിലും നാൾക്കുനാൾ രോഗം വ്യാപിക്കുകയാണ്. മാത്രമല്ല നിരവധി പേരാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചത്.കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും .ഈ 14 ദിവസമാണ് ഇൻക്യു ബേഷൻ പിരിയഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം പനിയും ജലദോഷവുമുണ്ടാകും. തുമ്മൽ, ചുമ ,മൂക്കൊലിപ്പ് ,ക്ഷീണം, തൊണ്ടവേദന, എന്നിവയും ഉണ്ടാകും. അപ്പോൾ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ച് അവർ പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക.ഈ പ്രതിസന്ധിയെ തടയാൻ കൂടെകൂടെ ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ നന്നായി സോപ്പോ, ഹാൻവാഷോ ഉപയോഗിച്ച് കഴുകുക, ആളുകളുമായി അധികം ഇടപഴകാതിരിക്കുക, പുറത്ത് പോകുമ്പോൾ തൂവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചോ മുഖംമറയ്ക്കുക, സാനിറ്റൈസ് കരുതുക, അനാവശ്യമായി ആശുവതി സന്ദർശനങ്ങൾ ഒഴിവാക്കുക, ചെറിയ കുട്ടികളും പ്രായമായവരും വീടിന് പുറത്തിറങ്ങാതിരിക്കുക , ഈ മഹാമാരിയെ പിടിച്ച് കെട്ടാൻ നമ്മൾ ഓരോരുത്തരും പരിശ്രമിക്കണം. സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കണം. നമ്മൾ ഓരോരുത്തരും ശുചിത്വം പാലിച്ചാൽ ഈ മഹാമാരിയിൽ നിന്നും നമുക്ക് ഉടൻ കരകയറാം



ശ്രീനന്ദ ടി.വി
5 std. അഞ്ചരക്കണ്ടി Lp school
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ