"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/കളങ്കപ്പെടുന്ന ജലസമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കളങ്കപ്പെടുന്ന ജലസമ്പത്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

08:18, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കളങ്കപ്പെടുന്ന ജലസമ്പത്ത്

ഭൂമിയിൽ ഏറ്റവും അധികം കണ്ടു വരുന്ന പദാർത്ഥങ്ങളിൽ ഒന്നാണ് ജലം. അതായത് നാം താമസിക്കുന്ന ഭൂമി എന്ന ഗ്രഹത്തിൻ്റെ ഏതാണ്ട് 75% വും വെള്ളം തന്നെ. ബഹിരാകാശത്തു നിന്നു നോക്കുമ്പോൾ ഭൂമി നീല നിറത്തിൽ കാണുന്നതും അതിനാലാണ്. ഭൂമിയിൽ ജീവൻ ഉത്ഭവിച്ചത് ജലത്തിലാണ്. ഏതാണ്ട് 350 കോടി വർഷങ്ങൾക്ക് മുൻപ് കടലിൽ ചില ഏകകോശ ജീവികൾ ‘ജൻമമെടുത്തു.ഇവയിൽ നിന്നുമാണ് നാം ഇന്നു കാണുന്ന എല്ലാ സസ്യജന്തുജാലങ്ങളും പിറവി എടുത്തത്. ഇത്രയും വാക്കുകളിലൂടെ തന്നെ നമുക്കത് മനസിലാക്കാൻ സാധിക്കും. ജലം ഒരു ജീവനുള്ള വസ്തുവിനെ സംബന്ധിച്ച് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന്. ഭൂമിയിൽ ആകെയുള്ള ജലത്തിൻ്റെ 97 ശതമാനവും കടൽ ജലമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ നമ്മുടെ നദികളും ശുദ്ധജലാശയങ്ങളും ഭൂഗർഭ ജലവും അൻ്റാർട്ടിക്കയും മഞ്ഞു പർവ്വതങ്ങളുമൊക്കെ ചേർന്നാൽ വെറും മൂന്നു ശതമാനം മാത്രം.എന്നാൽ ലോകം പരിഷ്കൃതമായതോടു കുടി ശുദ്ധജലം ഒരു ശതമാനം എന്നു പറയുന്നതാണ് ശരി. അതുകൂടി മലിനമായിക്കൊണ്ടിരിക്കയാണ്. നമ്മുടെ കേരളം തന്നെ എടുക്കാം. കേരളത്തിലൂടെ 44 നദികൾ ഒഴുകുന്നുണ്ട്. അതിൽ എത്ര നദികൾ ശുദ്ധജലമാണിന്ന്? കണക്കനുസരിച്ച് അതായത് മലിനീകരണ തോത് വച്ച് ഒന്നും ശുദ്ധജലമല്ല. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ശാസ്താംകോട്ട തടാകമാണ്.ഇത് നാശത്തിൻ്റെ വക്കിലാണിന്ന്. അമിത ജലചൂഷണം കൊണ്ട് തടാകം വറ്റുന്നു. ജനങ്ങൾ തടാകത്തിൻ്റെ ചില ഭാഗങ്ങൾ നികത്താനും ശ്രമിക്കുന്നു. ഒരു ഗ്രാമപ്രദേശത്ത് ഒരു കളമെങ്കിലും കാണുമായിരുന്നു. നമ്മുടെ പഴയ തലമുറ ഈ തലക്കുളങ്ങളെ സംരക്ഷിച്ചു വന്നിരുന്നു. ഇന്നവ നികത്താൻ ശ്രമിക്കുന്നു. ഈ ജലസ്രോതസ് ഭൂമിയിലെ ജലനിരപ്പ് പിടിച്ചു നിർത്തുന്നതാണെന്ന കാര്യം പുതിയ തലമുറ മറന്നു പോകുന്നു. ഇങ്ങനെ അപ്രത്യക്ഷമായ  ആയിരക്കണക്കിന് കുളങ്ങൾ ഉണ്ട്.   ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ നാടിൻ്റെ ജലസമ്പത്ത് വളരെ വലുതാണ്. ഈ നദികളുടെ തീരത്തെ വള്ളിപ്പടർപ്പുകളിലേക്ക് നോക്കൂ.. ചില സ്ഥലങ്ങളിൽ പ്ലാസ്റ്റിക് ബാഗുകൾ തോരണം ചാർത്തിയതുപോലെ കാണപ്പെടുന്നു.ഇത് പുഴയെ മലിനമാക്കി എന്നതിൻ്റെ തെളിവാണ്. ഫാക്ടറികളിൽ നിന്നുള്ള മലിന ജലം പൊതുങനശ്രദ്ധയിൽ പെടാതെ നദിയുടെ അഗാധതയിൽ തള്ളിവിടുന്നു. ഫാക്ടറിയിലെ ഖരമാലിന്യങ്ങളും നദീതീരങ്ങളിൽ നിക്ഷേപിക്കുന്നു.ദിവസേന നദിയിലേക്ക് തള്ളുന്ന മാലിന്യത്തിന് കണക്കില്ല. ഈ രീതിയിലുള്ള മനുഷ്യൻ്റെ പ്രവർത്തികൾ കാരണം നദീജലസ്രോതസ് ഇന്ന് ശുദ്ധജലമല്ല. നദികൾ മാത്രമല്ല ചെറുകുളങ്ങൾ തടാകങ്ങൾ.തോടുകൾ ഇവയും മലിനമാക്കപ്പെടുന്നു.ഇവയൊക്കെ ആയിരക്കണക്കിന് കുളങ്ങൾ ഉണ്ട്.   ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ നാടിൻ്റെ ജലസമ്പത്ത് വളരെ വലുതാണ്. ഈ നദികളുടെ തീരത്തെ വള്ളിപ്പടർപ്പുകളിലേക്ക് നോക്കൂ.. ചില സ്ഥലങ്ങളിൽ പ്ലാസ്റ്റിക് ബാഗുകൾ തോരണം ചാർത്തിയതുപോലെ കാണപ്പെടുന്നു.ഇത് പുഴയെ മലിനമാക്കി എന്നതിൻ്റെ തെളിവാണ്. ഫാക്ടറികളിൽ നിന്നുള്ള മലിന ജലം പൊതുങനശ്രദ്ധയിൽ പെടാതെ നദിയുടെ അഗാധതയിൽ തള്ളിവിടുന്നു. ഫാക്ടറിയിലെ ഖരമാലിന്യങ്ങളും നദീതീരങ്ങളിൽ നിക്ഷേപിക്കുന്നു.ദിവസേന നദിയിലേക്ക് തള്ളുന്ന മാലിന്യത്തിന് കണക്കില്ല. ഈ രീതിയിലുള്ള മനുഷ്യൻ്റെ പ്രവർത്തികൾ കാരണം നദീജലസ്രോതസ് ഇന്ന് ശുദ്ധജലമല്ല. നദികൾ മാത്രമല്ല ചെറുകുളങ്ങൾ തടാകങ്ങൾ.തോടുകൾ ഇവയും മലിനമാക്കപ്പെടുന്നു.ഇവയൊക്കെ നികത്താനാണ് ചിലർ ശ്രമിക്കുന്നത്. വലിയ ഫാക്ടറികൾ, ശീതളപാനീയ കമ്പനികൾ ഇവ ഭൂഗർഭ ജലം അമിതമായി ചൂഷണം ചെയ്യുന്നു.ഇതിൻ്റെ പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. കുടിക്കാൻ വെള്ളമില്ലാതെ മനുഷ്യൻ ജീവനറ്റു വീഴുന്ന അവസ്ഥ വരാനിരിക്കുന്നു.     ഈ ലോക് ഡൗൺ കാലഘട്ടത്തിൽ നമ്മുടെ പുഴകൾക്കും നഗരങ്ങൾക്കും വന്ന മാറ്റം ശ്രദ്ധേയമാണ്. ഫാക്ടറികളേയും മനുഷ്യരേയും അടച്ചിട്ട തോടുകൂടി ജലസ്രോതസുകൾ ശുദ്ധമാകാൻ തുടങ്ങി.അതിനുദാഹരണമാണ് ഗംഗാനദിയിലെ ശുദ്ധജല ഡോൾഫിനുകൾ കൂട്ടത്തോടെ തിരിച്ചെത്തിയത്. മലിനീകരണം ഇല്ലാതായപ്പോൾ മലിനീകരണം ഭയന്നു പോയ ജീവികൾ ആശ്വാസത്തിൻ്റെ വക്കിലാണ്.      നദികൾ മനുഷ്യരുടെ ജീവൻ്റെയും സംസ്കാരത്തിൻ്റേയും ഭാഗമാണ്. അതിൻ്റെ നാശത്തിലൂടെ മനുഷ്യനും അവൻ്റെ സംസ്കാരവും മണ്ണടിയും. വരും തലമുറക്കായ് നമുക്ക് ജലസ്രോതസുകളുടെ കാവൽക്കാരാകാം…

അമൃത എസ്
7 B ഗവ യു പി എസ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം