"ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം/അക്ഷരവൃക്ഷം/യന്ത്രപ്പക്ഷികളുടെ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= യന്ത്രപ്പക്ഷികളുടെ കാലം<!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കഥ}}

22:06, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

യന്ത്രപ്പക്ഷികളുടെ കാലം

ജീവിതത്തിൽ ഇന്നുവരെ ഇത്രയും മനോഹരമായ പ്രകൃതിയെ ഞാൻ കണ്ടിട്ടില്ല. ആരോടും അനുവാദം ചോദിക്കാതെ ഒഴുകിയകലുന്ന അരുവികളും, മലകളും, കാടുകളും പിന്നെ പുഞ്ചിരിതൂകി നിൽക്കുന്ന പൂക്കളും ,അങ്ങനെ പ്രകൃതിയുടെ സുന്ദരമാർന്ന എല്ലാ മുഖങ്ങളും ഇന്ന് എനിക്കിവിടെ കാണാം. ഈ മരത്തിൻറെ ചില്ലയിൽ ഇരുന്നാൽ അങ്ങുദൂരെ പട്ടണവും അതിനടുത്ത പുഴയും കടലും എല്ലാം കാണാം. പക്ഷേ ഇവിടെയൊന്നും മനുഷ്യരെ മാത്രം കാണുന്നില്ല. അതാ ആ പട്ടണത്തിൽ ഒരു ആംബുലൻസ് ചീറിപ്പായുന്നു. തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് പോകുന്നത്. കാണുന്ന മനുഷ്യരൊക്കെ കാക്കി വസ്ത്ര ധാരികൾ ആണ്. അവരാണ് റോഡുകളിൽ നിറഞ്ഞു നിൽക്കുന്നത്. ഇവരുടെയൊന്നും വായും മൂക്കും കാണാനില്ല എന്തോ കൊണ്ട് മറച്ചിരിക്കുന്നു. എൻറെ നേരെ ചുവട്ടിൽ ആയി ആ വീട്ടിലും ആരെയും പുറത്തു കാണുന്നില്ല. പക്ഷേ അവരെല്ലാവരും അവിടെത്തന്നെയുണ്ട്. അവർ ബാക്കിയാക്കുന്ന ഭക്ഷണസാധനങ്ങളാണ് എൻറെ ആഹാരം. പെട്ടെന്നാണ് ഒരു ആംബുലൻസ് ആ വീടിൻറെ ഉമ്മറത്തേക്ക് വന്നത്. അതിൽ നിന്നും രണ്ട് വെള്ള വസ്ത്രം ധരിച്ചവർ ഇറങ്ങി അവിടുത്തെ കൊച്ചുകുട്ടിയെ എടുത്തുകൊണ്ടുപോയി. അവിടെ എല്ലാവരും കരയുന്നുണ്ടായിരുന്നു. അവർക്കിടയിൽ നിന്നും ഞാൻ അത് മനസ്സിലാക്കി. ഇത് കൊറോണാ കാലമാണ്. ആ കൊച്ചു കുട്ടിയിലും കൊറോണ ബാധിച്ചിരിക്കുകയാണ്....... മാസ്ക് ധാരികൾ മാത്രം.... പെട്ടെന്ന് എൻറെ അടുത്തു കൂടെ എന്തോ പറന്നുപോയി അത് ഒരു യന്ത്ര പക്ഷി ആയിരുന്നു..... പുറത്തിറങ്ങുന്ന ആളുകളെ കണ്ടെത്താനുള്ള കാക്കിധാരികളിടെ വേലയാണ് ........

നാഫിയ ദാവൂദ്
IV-C ജി.എം.എൽ.പി സ്കൂൾ പുതിയകടപ്പുറം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ