ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം/അക്ഷരവൃക്ഷം/യന്ത്രപ്പക്ഷികളുടെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
യന്ത്രപ്പക്ഷികളുടെ കാലം

ജീവിതത്തിൽ ഇന്നുവരെ ഇത്രയും മനോഹരമായ പ്രകൃതിയെ ഞാൻ കണ്ടിട്ടില്ല. ആരോടും അനുവാദം ചോദിക്കാതെ ഒഴുകിയകലുന്ന അരുവികളും, മലകളും, കാടുകളും പിന്നെ പുഞ്ചിരിതൂകി നിൽക്കുന്ന പൂക്കളും ,അങ്ങനെ പ്രകൃതിയുടെ സുന്ദരമാർന്ന എല്ലാ മുഖങ്ങളും ഇന്ന് എനിക്കിവിടെ കാണാം. ഈ മരത്തിൻറെ ചില്ലയിൽ ഇരുന്നാൽ അങ്ങുദൂരെ പട്ടണവും അതിനടുത്ത പുഴയും കടലും എല്ലാം കാണാം. പക്ഷേ ഇവിടെയൊന്നും മനുഷ്യരെ മാത്രം കാണുന്നില്ല. അതാ ആ പട്ടണത്തിൽ ഒരു ആംബുലൻസ് ചീറിപ്പായുന്നു. തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് പോകുന്നത്. കാണുന്ന മനുഷ്യരൊക്കെ കാക്കി വസ്ത്ര ധാരികൾ ആണ്. അവരാണ് റോഡുകളിൽ നിറഞ്ഞു നിൽക്കുന്നത്. ഇവരുടെയൊന്നും വായും മൂക്കും കാണാനില്ല എന്തോ കൊണ്ട് മറച്ചിരിക്കുന്നു. എൻറെ നേരെ ചുവട്ടിൽ ആയി ആ വീട്ടിലും ആരെയും പുറത്തു കാണുന്നില്ല. പക്ഷേ അവരെല്ലാവരും അവിടെത്തന്നെയുണ്ട്. അവർ ബാക്കിയാക്കുന്ന ഭക്ഷണസാധനങ്ങളാണ് എൻറെ ആഹാരം. പെട്ടെന്നാണ് ഒരു ആംബുലൻസ് ആ വീടിൻറെ ഉമ്മറത്തേക്ക് വന്നത്. അതിൽ നിന്നും രണ്ട് വെള്ള വസ്ത്രം ധരിച്ചവർ ഇറങ്ങി അവിടുത്തെ കൊച്ചുകുട്ടിയെ എടുത്തുകൊണ്ടുപോയി. അവിടെ എല്ലാവരും കരയുന്നുണ്ടായിരുന്നു. അവർക്കിടയിൽ നിന്നും ഞാൻ അത് മനസ്സിലാക്കി. ഇത് കൊറോണാ കാലമാണ്. ആ കൊച്ചു കുട്ടിയിലും കൊറോണ ബാധിച്ചിരിക്കുകയാണ്....... മാസ്ക് ധാരികൾ മാത്രം.... പെട്ടെന്ന് എൻറെ അടുത്തു കൂടെ എന്തോ പറന്നുപോയി അത് ഒരു യന്ത്ര പക്ഷി ആയിരുന്നു..... പുറത്തിറങ്ങുന്ന ആളുകളെ കണ്ടെത്താനുള്ള കാക്കിധാരികളിടെ വേലയാണ് ........

നാഫിയ ദാവൂദ്
IV-C ജി.എം.എൽ.പി സ്കൂൾ പുതിയകടപ്പുറം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ