"സെന്റ്. മേരീസ് എൽ.പി. സ്കൂൾ അച്ഛനാംകോട്/അക്ഷരവൃക്ഷം/കൊറോണയും കുറച്ചു കാര്യങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
| സ്കൂൾ= എ.എൽ.പി.എസ് അച്ചനാംകോട് | | സ്കൂൾ= എ.എൽ.പി.എസ് അച്ചനാംകോട് | ||
| സ്കൂൾ കോഡ്= 21544 | | സ്കൂൾ കോഡ്= 21544 | ||
| ഉപജില്ല= | | ഉപജില്ല= കൊല്ലങ്കോട് | ||
| ജില്ല= പാലക്കാട് | | ജില്ല= പാലക്കാട് | ||
| തരം= ലേഖനം | | തരം= ലേഖനം |
10:20, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണയും കുറച്ചു കാര്യങ്ങളും
ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളക്കരയിൽ പിറന്നു വീഴാൻ കഴിഞ്ഞ നാം ഓരോരുത്തരും ഭാഗ്യവാൻമാരും ഭാഗ്യവതികളുമാണ്.എന്നാലിന്ന് ലോകജനത അഭിമുഖീകരിക്കുന്ന കോവിഡ് 19 എന്ന മഹാമാരി നമ്മുടെ സാക്ഷരകേരളത്തെയും പിടികൂടിയിരിക്കുകയാണ്.ചൈനയിലെ വുഹാൻ പ്രവിശ്യയിൽ 2020 ജനുവരിയിൽ റിപ്പോർട്ട് ചെയ്ത ഇൗ രോഗം നിരവധി ആളുകളുടെ ജീവനെടുത്തു കൊണ്ട് വിവിധ രാജ്യങ്ങളിലേക്ക് ചേക്കേറി അത് ഇന്ത്യയിലേക്കും എത്തിപ്പെടാൻ അധിക സമയം വേണ്ടി വന്നില്ല എന്നതാണ് യാഥാർത്ഥ്യം.കാട്ടുതീ പടരുന്നതിനെക്കാൾ വേഗത്തിലും ഭീകരവുമായാണ് ഇൗ രോഗം പടരുന്നത്. മനുഷ്യന്റെ തെറ്റായ ശീലങ്ങളും ശുചിത്വമില്ലായ്മയും അറിയിച്ചു തരാൻ ഇൗ രോഗം കാരണമായി.പക്ഷികളിലും മൃഗങ്ങളിലും മനുഷ്യരിലും രോഗം ഉണ്ടാക്കുന്ന ഇത്തരം വൈറസുകൾ പക്ഷിമൃഗാദികളെ പച്ചയ്ക്ക് തിന്ന ജനങ്ങളെയാണ് ആദ്യം കൊന്നൊടുക്കിയത്.തുടർന്ന് അവരുമായുള്ള സമ്പർക്കം മൂലം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കിത് പടർന്ന് തുടങ്ങി.കൃത്യം 2 മാസ കാലയളവിൽ അത് കേരളത്തിലുമെത്തി.ദിവസേന ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ WHO മാർച്ച് 12 ന് കോവിഡ്19 ഒരു മഹാമാരിയായി പ്രഖ്യാപിച്ചു.സാക്ഷര കേരളം എന്ന പേര് അത്യർത്ഥമാക്കി നമുക്ക് വേണ്ട നടപടികൾ ആരംഭിക്കുകയും ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു.ജനങ്ങളുടെ ജീവന് വില കൽപ്പിച്ചുകൊണ്ട് കേന്ദ്രവും ലോകവും തന്നെ തുടർന്ന് ലോക്ക്ഡൗണിന് വിധേയമായി.പുറത്ത് ജോലിക്ക് പോയവർക്ക് സ്വന്തം വീട്ടിലേക്ക് വരാനോ തന്റെ മക്കളെയും കുടുംബത്തെയും കാണാൻ പറ്റാതെയായി,അഥവാ വന്നാലും 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.ആരെയും കാണാതെയും മിണ്ടാതെയും.....പക്ഷേ അതിനെയെല്ലാം നാം അതിജീവിക്കുന്നു.ഇനിയുള്ള നാളുകൾ അങ്ങനെ തന്നെയാവണം.അനാവശ്യമായി പുറത്തിറങ്ങാതെ ആവശ്യത്തിനു മാത്രം പുറത്തിറങ്ങുക.അസുഖം ബാധിക്കാതിരിക്കാൻ നമ്മൾ ചെയ്യേണ്ടത്,ഇടയ്ക്കിടെ സോപ്പും വെള്ളവുമുപയോഗിച്ച് കൈകൾ കഴുകുക,കഴുകാത്ത കൈകൾ കൊണ്ട് വായ,മൂക്ക്,കണ്ണ്, എന്നിവയിൽ തൊടരുത്, വ്യക്തികളിൽ നിന്ന് 1 മീറ്റർ അകലം പാലിക്കുക,തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായയും മൂക്കും അടച്ചു പിടിക്കുക.ചുമ,തുമ്മൽ,പനി,വയറിളക്കം,തലവേദന,ശ്വാസംമുട്ടൽ, എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുക.പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കുക..സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.നമുക്ക് വേണ്ടി രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടേഴ്സ്,നഴ്സുമാർ,ആരോഗ്യപ്രവർത്തകർ,പോലീസ്,ഫയർ ഫോഴ്സ്, തുടങ്ങി എല്ലാ സുമനസുകൾക്കും എന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.എന്റെ അമ്മ ഒരു നഴ്സ് ആണ് ഞാൻ അതിൽ അഭിമാനിക്കുന്നു.കൊറോണ വൈറസിനെ നമ്മുടെ ലോകത്തു നിന്ന് തന്നെ തുടച്ചുനീക്കാം.ഭയമല്ല..ജാഗ്രതയാണ് വേണ്ടത്,അതിനുള്ള പോരാട്ടം ഒാരോ മനുഷ്യമനസിൽ നിന്നും കുതിച്ചുയരട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു..പ്രാർത്ഥിക്കുന്നു..... ജയ് ഹിന്ദ്...
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം