"തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/മലയാള മണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 56: വരി 56:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

09:56, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മലയാള മണ്ണ്

ഒരു ചെറിയ മുള്ളാണി കൊണ്ട്
എത്ര വലിയ ടയറും
പഞ്ചറായിട്ടുണ്ട്.

ഒരു കൂട്ടം ഈർക്കിളികൾ കൊണ്ട്
ചില്ലുകളനവധി തൂത്തിട്ടുമുണ്ട്.

പടർന്നു വരുന്ന
തീഗോളത്തിന് മുമ്പിൽ
സ്വപ്രാണൻ വെടിഞ്ഞ്
ചെറുമരങ്ങൾ മറ്റുള്ളവരെ
സംരക്ഷിച്ചിട്ടുമുണ്ട്;

എങ്കിൽ
കൊറോണയുമിവിടുന്ന്
കെട്ടുകെട്ടേണ്ടി വരും!

കാരണം
 ഇത് കേരളമാണ്!

മതം നോക്കാതെ
മനുഷ്യനെ സ്നേഹിച്ച്
മനുഷ്യത്വം മതമാക്കി
ആപത്തിൽ ഒന്നായിനിന്ന്
സ്വജീവൻ നാടിനർപ്പിച്ച്
വിപത്തുകൾ സ്നേഹത്താൽ നികത്തി
ലോകരിൽ പുഞ്ചിരി വിതച്ച കേരളo.

പ്രളയത്തിൽ വീശിയ
കൊടുങ്കാറ്റിലും
നിപ്പയിൽ തീർത്ത
ഭീതിമാരിയിലും
 അടിയുലയാതെ
സഹ ജീവികൾക്ക്
 ഉയിരിലിടം കൊടുത്ത്
അവർക്ക് ചവിട്ടാൻ
മുതുക് നീട്ടിയ
വിശുദ്ധിയുടെ നിറം മായാത്ത
മലയാള മണ്ണ് !!
 

സിനാൻ പി
8 D തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത