"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
}}
}}
{{Verified|name=PRIYA|തരം= ലേഖനം}}
{{Verified|name=PRIYA|തരം= ലേഖനം}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം]]

09:20, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ അവധിക്കാലം

ഈ അവധിക്കാലം വളരെ നേരത്തെ തുടങ്ങിയതിനാൽ അത്യധികം സന്തോഷം തോന്നി. ഒത്തിരി സ്വപ്നങ്ങളുണ്ടായിരുന്നു എന്റെ മനസ്സിൽ. കൂട്ടുകാരുമൊത്ത് കൊതിതീരുംവരെ കളിക്കണം. അപ്പുറത്തെ സീനയുടെ മുറ്റത്തെ മാവിൽ നിന്നും മാമ്പഴം പറിക്കണം, ചില്ലയിൽ ഓടിയൊളിക്കുന്ന അണ്ണാറക്കണ്ണനെ പിടിക്കണം കണ്ണാരം പൊത്തി കളിക്കണം   സീനയും റാണിയുമായി ചേർന്ന് കളിവീടുണ്ടാക്കണം  ആന്റിയുടെ മോളുടെ കല്യാണത്തിന് പുത്തനുടുപ്പിട്ടു സുന്ദരിയായി പോണം. എല്ലാ അവധിക്കാലവും കോഴിക്കോട് അമ്മാവന്റെ വീട്ടിൽ ഒരു ഒത്തുകൂടലുണ്ടായിരുന്നു. എല്ലാം.... എല്ലാം .. ഒരു മൺകുടം വീണുടഞ്ഞതുപ്പോലെ.. 
എന്റെ സ്വപ്‌നങ്ങൾ....
എന്റെ പുത്തനുടുപ്പു്......
എനിക്ക് ഭ്രാന്ത്‌ പിടിക്കുന്നപോലെ തോന്നി. പക്ഷെ അതെല്ലാം ഒന്ന്  രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒന്നുമല്ലാതായി. Kovid-19 എന്ന രോഗം കാരണം സ്വതന്ത്രമായി സഞ്ചരിച്ചവരൊക്കെയും കൂട്ടിനുള്ളിലായി. വീട്ടിലുള്ളവരിൽ നിന്നും വരെ അകലം പാലിക്കുന്നു. നിരന്തരം കൈകൾ കഴുകുന്നു. മാസ്ക് ധരിക്കുന്നു. എനിക്ക് ഒന്നും മനസിലാകുന്നില്ല. അമ്മ എന്റെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു ഭയപ്പെടേണ്ട കുഞ്ഞേ...  പത്രം എടുത്തു എന്റെ കയ്യിൽ തന്നു. യൂറോപ്യൻ രാജ്യങ്ങൾ വിറങ്ങലിക്കുന്ന കാഴ്ച, മാസ്ക് ധരിച്ചു വ്രണം വന്ന നേഴ്സ് മാർ, ഇറ്റലിയിൽ മരിച്ചവരെ കൂട്ടത്തോടെ അടക്കം ചെയ്യുന്നു, ഒരിറ്റു ജീവനായി ദൈവത്തോട് പ്രാർത്ഥിക്കുന്ന ബന്ധുക്കൾ,  ഞാൻ വല്ലാതെ ഭയന്നു. പക്ഷെ  അപ്പോഴും പരിലാളനത്തിന്റെയും സംരക്ഷണത്തിന്റെയും കൈകൾ എന്നെ തലോടുകയായിരുന്നു. നിറഞ്ഞ കണ്ണുകളോടെ അമ്മയുടെ മുഖത്തേക്ക് ഞാൻ നോക്കി. പിന്നെ എന്റെ സ്വപ്നങ്ങളെ കുറിച്ചല്ലായിരുന്നു എന്റെ ചിന്ത.അച്ഛനോട് പറഞ്ഞു 3മീറ്റർ തുണി വാങ്ങിച്ചു, ഞാനും അമ്മയും ചേർന്നു 20 മാസ്കുണ്ടാക്കി അടുത്ത വീടുകളിൽ എത്തിച്ചു. ഞാനും എന്റെ അനുജനും ചെന്ന് 3 പോസ്റ്റർ ഉണ്ടാക്കി ഇടവഴികളിൽ ഒട്ടിച്ചു.എല്ലാ രാഷ്ട്രങ്ങൾക്കുവേണ്ടിയും ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്. ഇപ്പോൾ ഞാൻ തിരക്കിലാണ്.കൂടുതൽ മാസ്കുകൾ ഉണ്ടാക്കുന്നു, എന്റെ സുഹൃത്തുക്കൾക്ക് ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച് പറഞ്ഞുകൊടുക്കുന്നു, എന്റെ സ്ട്രീറ്റിൽ സ്ഥാപിക്കുവാനുള്ള പ്ലക്കാർഡ്‌സ് ഉണ്ടാക്കുന്ന തിരക്കിലാണ് ഞാനിപ്പോൾ. എന്തായാലും മനസ്സിന് വല്ലാത്ത സന്തോഷം തോന്നുന്നു,  ഈ അവധിക്കാലം ഒത്തിരി അർത്ഥവത്തതായതുപോലെ. ഈ അവസ്‌ഥയിൽ നമ്മുക്ക് വേണ്ടത് ഭയമല്ല കരുതൽ, വ്യക്തി ശുചിത്വം എന്നിവയാണ്. 

സഫ്ന നസ്രിൻ
6 സി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം