"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ഈ കാലവും കടന്നു പോകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
}} | }} | ||
{{verified|name=Kannankollam|തരം=ലേഖനം}} | {{verified|name=Kannankollam|തരം=ലേഖനം}} | ||
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം]] |
08:25, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഈ കാലവും കടന്നു പോകും,
അതിജീവിക്കാം നമുക്ക്....
ലോകമെങ്ങും ഒരു മഹാമാരിയായി പടർന്നുകൊണ്ടിരിക്കുന്ന വിപത്താണ് കൊറോണ വൈറസ് അഥവാ കോവിഡ്-19.ഈ വിപത്തിൽ നിന്ന് കരകയറാൻ നാം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ജാതിമതഭേദമന്യേ ഒറ്റകെട്ടായി മറ്റെല്ലാം മറന്നുള്ള ആ പോരാട്ടത്തിൽ ഏറെപേർ വീഴുന്നു. ആയിരകണക്കിന് മനുഷ്യ ശരീരങ്ങളാണ് ഓരോ ദിവസവും മരിച്ചു വീഴുന്നത്. ആരോഗ്യപ്രവർത്തകരും മറ്റ് സന്നദ്ധസംഘടനകളും ഊണുറക്കമില്ലാതെ പ്രതിരോധിക്കാൻ ഒരുങ്ങുമ്പോഴും നമ്മുടെ ഇടയിലെ ഏറെപേർ അതിന് എതിരായി നിൽക്കുന്നു.ഒറ്റക്കെട്ടായി ഐക്യബലത്തോടെ മാത്രമേ ഈ കോവിഡ്-19 നെ നേരിടാൻ കഴിയൂ എന്ന് മനസ്സിലാക്കി ശാരീരിക അകലവും വ്യക്തിശുചിത്വവും പാലിക്കേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ കേരളം ഈ അതിജീവനത്തിൽ ഒരു പരിധിവരെ വിജയിച്ചു നിൽക്കുന്നു. കേരളം മാതൃകയും പ്രതീക്ഷയുമാണ്. ലോകം അത് അംഗീകരിക്കുന്നു. ആരോഗ്യരംഗത്തും സാമൂഹ്യസുരക്ഷാമേഖലയിലും നമ്മൾ കൈവരിച്ചിട്ടുള്ള മുൻകരുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞതാണ് ഈ വിജയത്തിന് കാരണം. ലോകത്തിനു കേരളത്തിന്റെ മഹത്തായ കയറ്റുമതി സ്നേഹവും കരുതലുമാണ്. മനുഷ്യസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകങ്ങളായി ലോകമെങ്ങും ആതുരസേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന മലയാളി നഴ്സുമാർ നാടിന്റെ ആദരവാണ്. ആ മാലാഖമാരെ ചേർത്തുപിടിക്കാം .ഇന്ന് ലോകരാഷ്ട്രങ്ങളെല്ലാം വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുകയാണ്. സമൂഹവ്യാപനം തടയുക എന്ന കാഴ്ചപ്പാടിലാണ് ലോക്ക്ഡൗൺ സംവിധാനം ഗവണ്മെന്റ് ഏർപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ വ്യക്തിത്വകഴിവുകൾ വികസിപ്പിക്കുകയും നഷ്ടപ്പെട്ടു കിടക്കുന്ന കുടുംബബന്ധങ്ങൾ കെട്ടുറപ്പിക്കാനും പരസ്പരമുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും ഈ ഘട്ടം ഉപയോഗിക്കാം. ഒറ്റകെട്ടായി ഐക്യത്തോടെ നമുക്ക് നേരിടാം ഈ വിപത്തിനെ...... ഈ കാലവും കടന്നുപോകും.... stay home...stay safe.....
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം
- അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം