"എൻ. എസ്. എസ്. എച്ച്. എസ്. എസ്. കേശവദാസപുരം/അക്ഷരവൃക്ഷം/ഒന്നായി നേടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നായി നേടാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 53: വരി 53:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sreejaashok25| തരം=  കവിത  }}

22:01, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നായി നേടാം

ഒരുമയുള്ള മനസ്സുമായി
പൊരുതുവാനിറങ്ങിടാം
ഇനി വരുന്ന നാളുകളിൽ
നന്മയായ് പടർന്നിടാം

ലോകമാകെ വിതറിയ
രോഗത്തിന്റെ വിത്തുകൾ
വൃത്തിയുള്ള കൈകളാലെ
ദൂരെ മാറ്റി നിർത്തിടാം

ആത്മ ധൈര്യമാകണം
ദേഹം ശുദ്ധിയാക്കണം
കഴുകി വൃത്തിയാക്കണം
ഇരുകരങ്ങളെപ്പോഴും

ഭക്ഷണം സമീകൃതം
ശുചിത്വവും ഉറക്കവും
ജീവശൈലിയാക്കിമാറ്റി
രോഗത്തെയകറ്റണം

ആലയത്തെ ലോകമാക്കി
സഹനത്തെ തുണയുമാക്കി
അകലെ അകലെയായിരുന്ന്
മനസ്സു്കൊണ്ടടുക്കണം

വേണ്ട വേണ്ട ഒത്തുചേരൽ
ശ്രദ്ധയോടിരിക്കണം
വേണ്ടിടത്ത് വേണ്ടപോലെ
സ്നേഹവും പകരണം

പ്രകൃതി നമുക്കേകിയ
രോഗപ്രതിരോധത്തെ
ശക്തിയായി മാറ്റിടാം
ശക്തരായി തീർന്നിടാം


 

ലക്ഷ്മി റോബി
12 എൻ എസ് എസ് എച്ച്‌ എസ് എസ് കേശവദാസപുരം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത