"ബി വി യു പി എസ്സ് നാവായിക്കുളം/അക്ഷരവൃക്ഷം/ എന്റെ വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ വാർഷികം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

20:01, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ വാർഷികം

മാർച്ച് 10 കലാപരിപാടികളുടെ തിരക്കിനിടയിലാണ് ആ വാർത്ത ടീച്ചറിൽ നിന്ന് അറിഞ്ഞത് നാളെ മുതൽ “നാളെ മുതൽ നിങ്ങൾ സ്‍കൂളിൽ വരണ്ട”. ഒരു നിമിഷം എല്ലാം നിശ്ചലമായി. ഓരോര‍ുത്തരായി ക‍ുട്ടികൾ ചോദിച്ചു ത‍ുടങ്ങി “ടീച്ചർ ഞങ്ങൾ സ്‍ക‍ൂളുൽ വരണ്ട എന്ന് പറഞ്ഞത് എന്ത‍ുകൊണ്ടാ”. ഞങ്ങൾ മികച്ച രീതിയിൽ നടത്താനിര‍ുന്ന ഒപ്പന, നാടകം, ഡാൻസ്, കോറിയോഗ്രാഫി . അങ്ങനെ എത്രയെത്ര പരിപാടികൾ എല്ലാം ഒര‍ു നിമിഷം കൊണ്ട് തകർന്നടിഞ്ഞു. എന്റെ ചിന്തകൾ നിശ്ചലമായി. എനിക്ക് ഒന്ന‍ും പറയാനോ ചോദിക്കാനോ കഴിയുന്നില്ലായിര‍ുന്ന‍ു. ഞാൻ അറിയാതെ എന്റെ കവിളില‍ൂടെ കണ്ണ‍ു നീർത്ത‍ുള്ളികൾ ഒലിച്ചിറങ്ങാൻ ത‍ുടങ്ങി. എന്താണ് സംഭവിക്ക‍ുന്നത് ഒര‍ു നിമിഷം കൊണ്ട് സ്വപ്‍നങ്ങളെല്ലാം ഇല്ലാത‍ാക‍ുന്നത‍ുപോലെ. അപ്പോഴാണ് ടീച്ചർ കൊറോണയേക്ക‍ുറിച്ച് എന്തൊക്കയോ പറഞ്ഞു. ഞാൻ ഒന്നും ശ്രദ്ധിച്ചില്ല. ഒര‍ു മരവിപ്പു മാത്രം. അല്പ സമയത്തിന‍ുശേഷം ആ ഞെട്ടിക്ക‍ുന്ന യഥാർഥ്യം ഞങ്ങള‍ുടെ ചെവിയിലെത്തി പരീക്ഷയില്ല, വാർഷികമില്ല, ഞങ്ങളുടെ സെന്റോഫില്ല, പരീക്ഷയിൽ മികച്ച മാർക്ക് നേടി ക്ലാസ് ഫസ്റ്റായി വാർഷികം ന‍ടക്ക‍ുന്ന സ്‍റ്റേജിൽ സാർ എന്റെ പേര‍ു വിളിക്ക‍ുമ്പോൽ ഓടിച്ചെന്ന് സമ്മാനം വാങ്ങി സന്തോഷത്തോടെ ആ സ്‍റ്റേജിൽ നിന്ന് ഇറങ്ങാൻ കൊതിച്ച എന്റെ സ്വപ‍നം വീണ‍ുടഞ്ഞ‍ു. പൊട്ടിക്കരയാൻ തോന്നി. കണ്ണ‍ു നീരിനെ പിടിച്ച‍ു നിർത്താനായില്ല. ക‍ൂട്ട‍ുകാര‍ുമായി അടിച്ച‍ുപൊളിച്ച് സന്തോഷത്തോടെ സെന്റോഫ് നടത്തി പിരിയാൻ ആഗ്രഹിച്ച ആ സ്വപ്‍നം എല്ലാം നശിച്ചു. ക‍ൂട്ട‍ുകാര‍ുമായ‍ും അധ്യാപകര‍ുമായ‍ും ആടിപ്പാടി പാറിപ്പറന്ന‍ു നടന്ന എന്റെ മനസ്സിൽ നിന്ന് എല്ലാ സന്തോഷങ്ങളും നഷ്‍ടമായി
                 ഇന്ന് ഒര‍ു മാസം കഴിഞ്ഞ‍ു വീട്ടിൽ തന്നെ കഴിയുന്നു. എന്റെ സ്കൂൾ, ക‍ൂട്ട‍ുകാർ, അധ്യാപകർ, എല്ലാവരേയും മിസ് ചെയ്യ‍ുന്ന‍ു. എങ്കിലും ഒര‍ു സന്തോഷമുണ്ട് മാവേലിയുടെ കാലം പോലെ എല്ലാ മനുഷ്യരും ഒരുപോലെ വലിയവനെന്നോ, ചെറിയവനെന്നോ, പണ്ഡിതനെന്നോ, പാമരനെന്നോ, സമ്പന്നനെന്നോ, ദരിദ്രനെന്നോ, മുസ്ലിം എന്നോ, ഹീന്ദ‍ുവെന്നോ, ക്രിസ്ത്യനെന്നോ വേർതിരിവില്ലാതെ ഒരു നീതി .
ക‍ൂട്ട‍ുകാരെ നമ്മ‍ുക്ക് അഭിമാനിക്കാം നമ്മ‍ുടെ കൊച്ച‍ു കേരളം മറ്റ് സംസ്ഥാനങ്ങൾക്ക‍ും മാതൃകയാണ്. അമേരിക്ക, ബ്രിട്ടൻ, ഇറ്റലി, ത‍ുടങ്ങിയ സമ്പന്ന രാജ്യങ്ങൾക്ക് മ‍ുന്നിൽ നമ്മ‍ുടെ സംസ്ഥാനം ആരോഗ്യ മേഘലയിൽ മുന്നിലാണല്ലോ. രണ്ടു പ്രളയത്തെ അതിജീവിച്ച നമ്മൾ ഈ കൊറോണയേയും അതിജീവിക്കും. ഈ കൊച്ചു കേരളത്തിൽ പിറന്ന നമ്മൽ എന്ന‍ും ഭാഗ്യവാന്മാരാണ്.
ക‍ൂട്ടുകാരെ വ്യക്തി ശ‍ുചിത്വവും പരിസര ശ‍ുചിത്വവും പാലിച്ച് നമ്മുക്ക് ഒരുമിച്ച് നിൽക്കാം കൊറോണയെ തോൽപ്പിക്കാം നാടിനെ രക്ഷിക്കാം.


 

അഹല്യ R
7A ബി വി യു പി എസ്സ് നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം