"ജി.എച്ച്.എസ്.എസ് നാവായിക്കുളം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 2 }} <p> കൊറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
| color= 1       
| color= 1       
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

19:31, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

കൊറോണ വൈറസ് എന്ന മഹാമാരിയെ തുരത്താൻ ശ്രമിക്കുന്ന കാലമാണിത്. വൈറസുകൾ പലതരത്തിലുണ്ട്. 2019 ൽ വന്ന ഒരു വൈറസ് ആയിരുന്നു കൊറോണ വൈറസ് അഥവ കോവിഡ് -19. ഈ വൈറസ് നമ്മെ കീഴടക്കി കൊണ്ടിരുന്നു. ചൈനയിൽ രൂപം കൊണ്ട ഈ വൈറസ് ഓരോ രാജ്യങ്ങളിലേക്ക് പടരുകയായിരുന്നു.

കേന്ദ്ര സർക്കാർ കൊറോണ വൈറസ് പടരാതിരിക്കുവാൻ ലോക്ഡൌൺ പ്രഖ്യാപിച്ചിരുന്നു. സാമൂഹ്യ അകലം പാലിക്കലും , പൊതുവിപണിയിൽ ഇറങ്ങാതിരിക്കലും വഴി ഈ വൈറസിനെ തുരത്താൻ നമുക്ക് കഴിയും . അത്യാവശ്യമുള്ള ഭക്ഷ്യസാധാനങ്ങൾ വീട്ടിലെത്തിക്കുകയും ചെയ്യാം . ചുമ. പനി,ജലദോഷം , ശ്വാസതടസ്സം ഇതൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ , കൊറോണ എന്ന മഹാമാരിയെ തുരത്താൻ വ്യക്തിശുചിത്വം പാലിക്കണം .

ഈ രോഗത്തെ നേരിടാൻ ലോകത്തിലെ എല്ലാവരും ഒത്തുചേർന്നപ്പോൾ ഞാനും അതിൽ ഒരു അംഗമായി. എല്ലാ വെക്കേഷനും പോലെ അല്ലായിരുന്നു , ഈ വെക്കേഷൻ . എല്ലാ വെക്കേഷനും ഞങ്ങൾ കുട്ടികൾ പുറത്തുപോയി കളിക്കുമായിരുന്നു . ഇപ്പോൾ അതിന് കഴിയില്ലല്ലോ . കൊറോണയെ തുരത്താൻ ഞാൻ ആദ്യം ചെയ്തത് ഓരോ മണിക്കൂർ ഇടവിട്ട് കൈ കഴുകി . വീടിന്റെ വൃത്തിയിൽ ഞാൻ ശ്രദ്ധിച്ചു. തുമ്മുമ്പോഴും ചുമക്കുമ്പോഴും ഞാൻ തൂവാല ഉപയോഗിച്ചു. വീടിന് പുറത്തു പോകാതെ അകത്തു തന്നെ ഇരുന്നു. വ്യക്തിശുചിത്വം പാലിച്ചു. ഇങ്ങനെ പലതും ചെയ്തു. എന്നാലും കൊറോണ പടരുന്നു എന്നു കേട്ടപ്പോൾ എനിക്കു വിഷമമായി. അതോടൊപ്പം സന്തോഷവും ഉണ്ടാകുന്നുണ്ട്. കാരണം മറ്റൊന്നുമല്ല, കുറച്ചു പേർ എങ്കിലും രോഗമുക്തരായി എന്നു കെട്ടപ്പോഴാണ്. ഈ കോവിഡ് 19 എന്ന മഹാമാരിയെ തുരത്താൻ മനുഷ്യന് കഴിയുമോ എന്ന ചോദ്യം എന്റെ മനസ്സിൽ ഉയരുന്നു എങ്കിലും അതിനെ തുരത്താൻ കഴിയട്ടെ എന്നു ഞാനും എന്റെ കുടുംബവും പ്രത്യാശിക്കുന്നു.

ധന പി എസ്
5.E ജി.എച്ച്.എസ്.എസ്.നാവായികുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം