"ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/അക്ഷരവൃക്ഷം/വ്യക്തികളിലൂടെ ഭൂമിയ്ക്ക് ഒരു കരവലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

19:20, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വ്യക്തികളിലൂടെ ഭൂമിയ്ക്ക് ഒരു കരവലയം

ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വ്യക്തിശുചിത്വം. ആരോഗ്യമുള്ള ഒരു തലമുറ വാർത്തെടുക്കണമെങ്കിൽ നാം നമ്മുടെ വീടും പരിസരവും ശരീരവും മനസും ഒരുപോലെ സൂക്ഷിക്കണം. ഇന്ന് നേരെ മറിച്ചാണ് നാം കാണുന്നത്. നമ്മൾ നടന്നു വരുന്ന വഴികളിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നു. അതുപോലെ തന്നെ നാം ശ്വസിക്കുന്നത് മലിനമായ വായുവാണ്. നാം അറിഞ്ഞോ അറിയാതെയോ അത് ശരീരത്തിനുള്ളിൽ കടക്കുന്നു അങ്ങനെ പല രോഗങ്ങൾക്കും ശരീരം അടിമപ്പെടുന്നു.

         ഇതിൽ  നിന്നും ഒരു  മോചനം  ഉണ്ടാകണമെങ്കിൽ നമുക്ക്‌ ശുചിത്വം ഉണ്ടായേ  തീരു. ചെറുപ്പം  മുതലേ നാം  ശുചിത്വം  ഉള്ളവർ  ആയിരിക്കണം. ഇതിനോടൊപ്പം  നാം വ്യക്തിശുചിത്വവും  പാലിക്കണം. ശുചിത്വം  നമ്മുടെ  ഉത്തര വാദിത്വമാണ്. ശുചിത്വം പ്രധാനമായും അഞ്ചു  വിധത്തിലാണ്  ഉള്ളത്. ശരീരശുദ്ധി, ഗൃഹശുദ്ധി, ഇന്ദ്രിയ ശുദ്ധി, വാക്ക് ശുദ്ധി, മനഃശുദ്ധി. ഇവയിൽ  ഏറ്റവും  പ്രധാനപ്പെട്ട ഒന്നാണ് വ്യക്തിശുചിത്വം. അസുഖങ്ങളിൽ  നിന്ന് രക്ഷനേടാനുള്ള  ഒരു പ്രധാന കാര്യമാണ്  വ്യക്തിശുചിത്വം. 
ഇപ്പോൾ മാനവരാശി നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രതിസന്ധിയാണ് "കൊറോണ "എന്ന മഹാമാരി. ഇതിൽ നിന്നും രക്ഷനേടാൻ ശാസ്ത്രരംഗത്തു ഇത്രയും പുരോഗതി കൈവരിച്ച ഒരു രാജ്യത്തിനുപോലും പ്രധിവിധി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിൽ നിന്നും രക്ഷനേടാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു മാർഗമാണ് 'വ്യക്തിശുചിത്വം '. ഒരു വിധത്തിൽ പറഞ്ഞാൽ കൊറോണ വൈറസിനെതിരെ യുള്ള ഒരു മരുന്നാണ് നാം ഓരോരുത്തരും പാലിക്കേണ്ട വ്യക്തിശുചിത്വം. ഇതിലൂടെ മാത്രമേ മനുഷ്യരാശിയെ തന്നെ നിലനിർത്താൻ കഴിയു എന്ന ഒരു സാഹചര്യമാണ് നാം ഇന്ന് നേരിടുന്നത്. അതുകൊണ്ടുതന്നെ വ്യക്തിശുചിത്വം പാലിക്കുന്ന വ്യക്തികൾക്കു മാത്രമേ ആരോഗ്യവും ശുചിത്വവുമുള്ള ഒരു സമൂഹത്തെ സൃഷിടിക്കാനാകുകയുള്ളു. അതിലൂടെ മാത്രമേ ലോകത്തെ സംരക്ഷിക്കാനാകു.

അനഘ S അനിൽ
7 A ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, പകൽക്കുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം