"ജി.എച്ച്.എസ്സ്.ബമ്മണൂർ/അക്ഷരവൃക്ഷം/കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കല്ല് | color= 2 }} <center> <poem> കൂരിരുട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 50: വരി 50:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= രുദ്ര .വി  
| പേര്= രുദ്ര വി  
| ക്ലാസ്സ്=  10 .ബി  
| ക്ലാസ്സ്=  10 ബി  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി.എച്ച് .എസ് ബമ്മണ്ണൂർ
| സ്കൂൾ=  ജി.എച്ച്.എസ്സ്.ബമ്മണൂർ
| സ്കൂൾ കോഡ്= 21915
| സ്കൂൾ കോഡ്= 21915
| ഉപജില്ല= കുഴൽമന്ദം  
| ഉപജില്ല= കുഴൽമന്ദം  
വരി 61: വരി 61:
| color=  4
| color=  4
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

13:34, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കല്ല്


കൂരിരുട്ടാമി സന്ധ്യകളിൽ
വികാരങ്ങളില്ലാതെ നാളേറെയായ്
എല്ലാമറിയുമെന്നാകിലും
ഇന്നെല്ലാം സഹിക്കുമി
വേളകളിൽ
കയ്പോ ,ചവർപ്പോ, മധുരമോ,
ഇന്നൊന്നുമറിയാതെ അണയുന്നു
ഒഴുകി നടക്കുമി പൃഥ്വിയിൽ
ഞാൻ മാത്രം നിശ്ചല പ്രതിമയായ്
കണ്ണുണ്ടെനിക്ക്;ഞാൻ
കാണുന്നുവെല്ലാം
നാവുണ്ടെനിക്ക്;ഞാൻ
മൊഴിയുന്നുവെല്ലാം
എന്നാലാരുമെൻ
സ്വരമിന്നു കേൾക്കുന്നില്ലയോ ?
ഞാനെല്ലാം കേൾക്കുന്നു-
വെന്നറിയുന്നില്ലയോ ?
വിതക്കുന്നുണ്ടെന്നിലും
കൊയ്യുന്നുണ്ടെന്നിലും
അരുമറിയുന്നിലാകിലും
ഞാൻ മാത്രമറിയുന്നു .
എല്ലാരുമുണ്ടെങ്കിലും ഒന്നുമില്ലാത്തപോൽ
മറ്റുള്ളവർ തൻ മിഴികളിൽ
ഒരു പാറകല്ലുപോൽ .
കരയുന്നു ഞാനുമെന്നുള്ളിന്റെയുള്ളിലായ്
പൊട്ടിച്ചിരിക്കുന്നു
ഞാനുമെന്നഗാധതകളിൽ
എന്നെയറിയാത്തതെന്തേ
എൻ കുറ്റമോ ?
വികാരങ്ങളുണ്ടെന്നാകിലും
വികാരങ്ങളിലാത്തപോൽ
മറ്റുള്ള മിഴികളിൽ കേവലം
നിശ്ചല ശില്പമായ് .
ആരുടെയോ വിരൽത്തുമ്പിലെ
പാവയോ ഞാൻ ?
മറ്റുള്ളവർതൻ കാൽച്ചുവട്ടിലെ
കല്ല് മാത്രമോ ?
എത്രയോ ചവിട്ടിയരക്കുമെ -
ന്നാകിലും എൻ കണ്ണീർ
പൊടിയുമെന്നാകിലും
അരുമറിയുന്നില്ലെന്റെയി വേദന
ഒരു പാറക്കല്ലുമാത്രമായ്
ഈ ജന്മമെന്നും ............
 

രുദ്ര വി
10 ബി ജി.എച്ച്.എസ്സ്.ബമ്മണൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത