സഹായം Reading Problems? Click here


ജി.എച്ച്.എസ്സ്.ബമ്മണൂർ/അക്ഷരവൃക്ഷം/കല്ല്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കല്ല്


കൂരിരുട്ടാമി സന്ധ്യകളിൽ
വികാരങ്ങളില്ലാതെ നാളേറെയായ്
എല്ലാമറിയുമെന്നാകിലും
ഇന്നെല്ലാം സഹിക്കുമി
വേളകളിൽ
കയ്പോ ,ചവർപ്പോ, മധുരമോ,
ഇന്നൊന്നുമറിയാതെ അണയുന്നു
ഒഴുകി നടക്കുമി പൃഥ്വിയിൽ
ഞാൻ മാത്രം നിശ്ചല പ്രതിമയായ്
കണ്ണുണ്ടെനിക്ക്;ഞാൻ
കാണുന്നുവെല്ലാം
നാവുണ്ടെനിക്ക്;ഞാൻ
മൊഴിയുന്നുവെല്ലാം
എന്നാലാരുമെൻ
സ്വരമിന്നു കേൾക്കുന്നില്ലയോ ?
ഞാനെല്ലാം കേൾക്കുന്നു-
വെന്നറിയുന്നില്ലയോ ?
വിതക്കുന്നുണ്ടെന്നിലും
കൊയ്യുന്നുണ്ടെന്നിലും
അരുമറിയുന്നിലാകിലും
ഞാൻ മാത്രമറിയുന്നു .
എല്ലാരുമുണ്ടെങ്കിലും ഒന്നുമില്ലാത്തപോൽ
മറ്റുള്ളവർ തൻ മിഴികളിൽ
ഒരു പാറകല്ലുപോൽ .
കരയുന്നു ഞാനുമെന്നുള്ളിന്റെയുള്ളിലായ്
പൊട്ടിച്ചിരിക്കുന്നു
ഞാനുമെന്നഗാധതകളിൽ
എന്നെയറിയാത്തതെന്തേ
എൻ കുറ്റമോ ?
വികാരങ്ങളുണ്ടെന്നാകിലും
വികാരങ്ങളിലാത്തപോൽ
മറ്റുള്ള മിഴികളിൽ കേവലം
നിശ്ചല ശില്പമായ് .
ആരുടെയോ വിരൽത്തുമ്പിലെ
പാവയോ ഞാൻ ?
മറ്റുള്ളവർതൻ കാൽച്ചുവട്ടിലെ
കല്ല് മാത്രമോ ?
എത്രയോ ചവിട്ടിയരക്കുമെ -
ന്നാകിലും എൻ കണ്ണീർ
പൊടിയുമെന്നാകിലും
അരുമറിയുന്നില്ലെന്റെയി വേദന
ഒരു പാറക്കല്ലുമാത്രമായ്
ഈ ജന്മമെന്നും ............
 

രുദ്ര വി
10 ബി ജി.എച്ച്.എസ്സ്.ബമ്മണൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത