"എ.എൽ.പി.എസ്.മേൽമുറി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/പരിസ്ഥിതി സംരക്ഷണം  | പരിസ്ഥിതി സംരക്ഷണം ]]
 


{{BoxTop1
{{BoxTop1

12:10, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


പരിസ്ഥിതി സംരക്ഷണം

സുന്ദരമായ ഈ പ്രകൃതി ദൈവദാനമാണ്. നമുക്ക് ജീവിക്കാൻ ആവശ്യമായതെല്ലാം ഈ പ്രകൃതിയിലുണ്ട്. ശുദ്ധമായ വായുവും ജലവും ഭക്ഷണവും ഈ പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു. ഫലഭൂയിഷ്ഠമായ പ്രകൃതിയേ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. മനുഷ്യൻ പരിസ്ഥിതിക്ക്‌ ഗുണകരമായ രീതിയിൽ പ്രവർത്തിക്കുകയും മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും മരങ്ങൾ നട്ടുപിടിപ്പിച്ചും ജലാശയങ്ങൾ മലിനമാക്കാതെയും പരിപാലിക്കാം. ലോകം കണ്ടുവരുന്ന ഏറ്റവും വലിയ ഭീഷണിയാണ് പ്ലാസ്റ്റിക് മലിനീകരണം. നമ്മൾ ഉപയോഗിക്കുന്ന ബാഗുകൾ, കപ്പുകൾ, ഷീറ്റുകൾ എന്നിങ്ങനെ വേണ്ട പല സാധനങ്ങൾ നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക് കണക്കില്ല. പ്ലാസ്റ്റിക്കിന്റെ ഉപയോഗക്കൂടുതൽ മണ്ണിനെയും ജലത്തിനേയും വായുവിനെയും നശിപ്പിക്കുന്നു. ആരോഗ്യപൂർണമായ ഒരു സമൂഹം ഏതൊരു നാടിന്റെയും സ്വപ്നമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളവും ഇത്തരം ഒരു അവസ്ഥയിലാണ്. സമ്പത്തും സൗകര്യവും എത്ര വർധിച്ചാലും ശുചിത്വമില്ലെങ്കിൽ ആരോഗ്യപൂർണമായ ഒരു സമൂഹം സാധ്യമാവുകയില്ല. നമ്മുടെ നാട്ടിലെ ജനങ്ങൾ തന്നെയാണ് പല തരത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. പൊതുസ്ഥലങ്ങളിലും തോടുകളിലും ഇങ്ങനെ അനുദിനം വർധിച്ചു വരുന്ന ഇത്തരം മാലിന്യങ്ങളാണ് നമ്മുടെ ശുചിത്വത്തെ ഇല്ലായ്മ ചെയുന്നത്. മാലിന്യത്തിന് കാരണമാകുന്ന എല്ലാവരും തന്നെ മാലിന്യ നിർമാർജന പ്രക്രിയകളിൽ പങ്കാളികളാകേണ്ടതുണ്ട്.

ഫാത്തിമ റിസ. പി
2 B എ.എൽ.പി.എസ്.മേൽമുറി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം