"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/അക്ഷരവൃക്ഷം/ലോകനൻമയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലോകനൻമയ്ക്കായ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 45: വരി 45:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

16:43, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകനൻമയ്ക്കായ്

നേരമായി, നേരമായി, പ്രതിരോധിക്കുവാൻ നേരമായി,
കണ്ണി പൊട്ടിക്കാൻ നേരമായി ,
 മുക്തി നേടീടാൻ
നേരമായി...
കൊറോണയെന്നുള്ളൊരു
വൈറസിനെ
നാടു കടത്തീടാൻ
നേരമായി....
ഒഴിവാക്കീടാം സന്ദർശനങ്ങൾ,
ഒഴിവാക്കീടാം ഹസ്തദാനം..
അൽപകാലം നാമകന്നിരുന്നാലും
പിണക്കം വേണ്ട,
പരിഭവവും.
പരിഹാസരൂപേണ, കരുതലില്ലാതെ
നടക്കുന്ന സോദരേ കേട്ടുകൊൾക,
നിങ്ങൾ തകർക്കുന്നതൊരു ജീവൻ മാത്രമല്ല
ഒരു ജനതയെ ആകെതന്നെയല്ലോ..
ആരോഗ്യരക്ഷയ്ക്കായ് നൽകും നിർദേശങ്ങൾ
പാലിച്ചിടാൻ മടി കാണിയ്ക്കല്ലേ...
ആശ്വാസമേകും ശുഭവാർത്ത കേൾക്കുവാൻ
 ഒരു മനസ്സോടെ ശ്രമിച്ചീടണേ,
ജാഗ്രതയോടെ,
ആശങ്കയില്ലാതെ
ശുചിത്വ ബോധത്തോടെ മുന്നേറാം..
സമർപ്പിക്കാം നമുക്കീ
നാളുകൾ
ലോകശാന്തിക്കായ് കൂട്ടരേ,
ലോകനന്മക്കായ് കൂട്ടരേ...

അർഷിത എം എ
നാല് ബി എസ് വി എം എ എൽ പി സ്കൂൾ,നാമ്പുളളിപ്പുര
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത