"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/കൊക്കിനെ പറ്റിച്ചേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheebasunilraj| തരം= കഥ}} |
15:12, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊക്കിനെ പറ്റിച്ചേ
ഒരിടത്തു മിക്കു എന്ന് പേരുള്ള ഒരു കൊക്ക് ഉണ്ടായിരുന്നു. ഒരു ദിവസം മിക്കു വിശന്നു വരികയായിരുന്നു. അപ്പോഴാണ് മിക്കു ഒരു കുളം കണ്ടത്. "ഹാവു....രക്ഷപെട്ടു ഇന്നത്തെ കാര്യം കുശാലായി. കുളം നിറയെ മീൻ കാണും. എല്ലാം ഇന്ന്തന്നെ തിന്നണം". മിക്കു മനസ്സിൽ ഓർത്തു. അങ്ങനെ മിക്കു കുളകരയിൽ എത്തി. ആ കുളത്തിൽ മിന്നു എന്നും ചിന്നു എന്നും പേരുള്ള രണ്ടു മീനുകൾ ആണ് താമസിച്ചിരുന്നതു. അവർ രണ്ടു പേരും കൂട്ടുകാർ ആയിരുന്നു. പെട്ടന്നാണ് അത് സംഭവിച്ചത്. "രക്ഷിക്കണേ, രക്ഷിക്കണേ ". ചിന്നുവിന്റെ കരച്ചിൽ കേട്ടു. മിന്നു വേഗം കരച്ചിൽ കേട്ടിടത്തേക്കു വന്നു. നോക്കുമ്പോൾ അതാ ചിന്നു മീൻ മിക്കുവിന്റെ ചുണ്ടിൽ. 'അയ്യോ.... ഇനി എന്ത് ചെയ്യും. ചിന്നുവിനെ എങ്ങനെ രക്ഷിക്കും'. അപ്പോഴാണ് മിന്നുവിന് ഒരു ബുദ്ധി തോന്നിയത് അവൾ മിക്കുവിനോട് പറഞ്ഞു. മിക്കു അമ്മാവാ നമ്മൾ രണ്ടു പേരും കൂട്ടുകാർ ആണ്. ഒരാളെ മാത്രം പിടിച്ചു കൊണ്ടു പോയാൽ പിന്നെ ഞാൻ എന്തുചെയ്യും. അതുകൊണ്ട് അമ്മാവൻ എന്നെയും കൂടി പിടിച്ചോ. ഇതു കേട്ടപ്പോൾ മിക്കുവിന് സന്തോഷമായി. പക്ഷേ എങ്ങനെ? നിന്നെ പിടിക്കാൻ വേണ്ടി ഞാൻ ചുണ്ട് തുറന്നാൽ ഇവൾ ചാടി പോകില്ല. നീ എന്നെ പറ്റിക്കാൻ നോക്കണ്ട മിന്നു.നിന്റെ കൂട്ടുകാരിയെ രക്ഷിക്കാനുള്ള പരിപാടി അല്ലെ ഇതു. മിക്കു ചോദിച്ചു. "അല്ലേ അല്ല അമ്മാവാ. അമ്മാവൻ എന്നെ പിടിക്കാൻ ചുണ്ട് നീട്ടണ്ട. ഞാൻ കുതിച്ചു ചാടി അമ്മാവന്റെ വായിൽ വീണുകൊള്ളാം. അമ്മാവൻ ചുണ്ട് തുറന്നാൽ മതി അപ്പോൾ ". മിന്നു പറഞ്ഞു. മിക്കു ഇതു സമ്മതിച്ചു. അങ്ങനെ കുതിച്ചു വന്ന മിന്നുവിനെ പിടിക്കാനായി മിക്കു ചുണ്ട് വലിച്ചു തുറന്നതും വായിൽ ഇരുന്ന ചിന്നു ഒറ്റ ചട്ടം വെള്ളത്തിലേക്ക്. അങ്ങനെ മിക്കുവിന്റെ വായിൽ ആയ ചിന്നു രക്ഷപെട്ടു. അപ്പോഴാണ് മിക്കുവിന് മനസിലായത് മീനുകൾ തന്നെ പറ്റിച്ചു എന്ന്. നാണിച്ചുപോയ മിക്കു അവിടുന്ന് പറന്നു പോയി.മിന്നുവും ചിന്നുവും പിന്നെയും ഒരുപാട് നാൾ ആ കുളത്തിൽ സന്തോഷത്തോടെ താമസിച്ചു. ആപത്തിൽ പെടുന്ന കൂട്ടുകാരെ രക്ഷിക്കുക എന്നത് ഒരു യഥാർത്ഥ കൂട്ടുകാരന്റെ കടമയാണ്.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ