"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ ഒരു ലോക്‌ഡൗൺ കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ഒരു ലോക്‌ഡൗൺ കാലത്ത് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കഥ}}

22:36, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


ഒരു ലോക്‌ഡൗൺ കാലത്ത്


This is my new dish " എന്നാ പേരിൽ ആനന്ദ് താൻ ഉണ്ടാക്കിയ പിസയുടെ ചിത്രം വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടു. എല്ലാവരും ആനന്ദിനോട് അതിന്റെ റെസിപി ചോദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലെ കലാപരിപാടി കഴിഞ്ഞ ശേഷം ആനന്ദ് താൻ ഉണ്ടാക്കിയ പിസ ചവറ്റുകുട്ടയിൽ എറിഞ്ഞു കളഞ്ഞു.
"അല്ല നീ എന്താ ഈ കാണിക്കുന്നത് ,നീ ഇത്ര നേരം കഷ്ടപ്പെട്ട് ഉണ്ടാക്കിയത് എന്തിനാടാ കളയുന്നത് ?" അമ്മ ആനന്ദിനോട് ചോദിച്ചു.
"എന്റെ അമ്മേ, ഞാൻ ഉണ്ടാക്കിയത് ശരി തന്നെ. പക്ഷെ ഇതിന്റെ പുറംഭാഗം കരിഞ്ഞതാണ്. അതെങ്ങനെ കഴിക്കാൻ ഒക്കും? ദിവസവും ഞാൻ ഇത്പോലെ എന്തെങ്കിലും ഉണ്ടാക്കും. പോരായ്മ വരും, കളയും . ഇതൊക്കെ അല്ലെ അമ്മേ ലൈഫ് ?"ആനന്ദ് ചിരിച്ചുകൊണ്ട് ചോദിച്ചു.
അമ്മ പറഞ്ഞു , "എന്നാലും ഭക്ഷണമല്ലേടാ ?എന്തിന്റെ പേരിലായാലും കളയാൻ പാടുണ്ടോ? "
"ഓ..... ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പട്ടിണി കിടക്കുന്നവരായി ആരാണ് ഉണ്ടാവുക?" ആനന്ദ് പുച്ഛത്തോടെ ചോദിച്ചു.
ഇതേ സമയം ആനന്ദിന്റെ അയൽക്കാരനായ കൂലിപ്പണിക്കാരൻ ചന്ദ്രനും കുടുംബവും അരപ്പട്ടിണിയിലായിരുന്ന. ലോക്ക് ഡൗൺ കാരണം കഴിഞ്ഞ ഏതാനും ആഴ്ചകളായി പണി ഇല്ലാതിരുന്ന ചന്ദ്രന്റെ കുടുംബത്തിന് ഭക്ഷണം എന്നത് ഇപ്പോൾ കിട്ടാക്കനി ആണ്. " ഭക്ഷണം ആർഭാടമല്ല ആവശ്യമാണ് എന്ന് ഓർക്കാത്തിടത്തോളം മനുഷ്യൻ എങ്ങിനെ അതിന്റെ വില മനസ്സിലാക്കും? "

ആർദ്ര ഹരി
11 ACHM നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ