"ഡി ബി എച്ച് എസ് എസ് തകഴി/അക്ഷരവൃക്ഷം/ക്വാറന്റൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കഥ}}

20:38, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ക്വാറന്റൈൻ

ഇല മരത്തിന്റെ ഏറ്റവും ഉയർന്ന കൊമ്പിൽ ആയിരുന്നു. ചുറ്റും പച്ച നിറമുള്ള കൂട്ടുകാർ മാത്രം . തൊട്ടടുത്തുള്ള ഇലകളെ ഉരുമുകയും കാറ്റിന്റെ തലോടലിൽ നൃത്തം ചെയ്യുകയും കിളികളോടും ശലഭങ്ങളോടും വഴക്കുണ്ടാക്കുകയും ചെയ്തു .അണ്ണാറക്കണ്ണനെ കളിയാക്കി. ഉറുമ്പുകളെയും നീറുകളെയും കുടഞ്ഞെറിഞ്ഞു ആനന്ദമായിക്കഴിഞ്ഞ കാലം.പെട്ടെന്നൊരു ദിവസം ഇലയുടെ നിറം മങ്ങി ഉത്സാഹം കുറഞ്ഞു .മിണ്ടാനൊന്നുന്നുമില്ലാതെ ആയി സപ്നങ്ങളും ചിന്തകളും മനസ്സിൽ നിന്നും പടിയിറങ്ങി .മഞ്ഞ നിറമായതുകൊണ്ടാവാം ഇല ഒറ്റപ്പെട്ടു. ആ സ്വയം നിരീക്ഷണ കാലം തുടങ്ങിയപ്പോൾ ഇല ഭൂമിയെ ചുംബിച്ചു..കാറ്റിന്റെ തലോടലിൽ മയങ്ങി.ആകാശത്തിന്റെ നിറം കണ്ടു,മണ്ണിന്റെ മണവും നനവും അറിഞ്ഞു.അണ്ണാറക്കണ്ണനെയും കിളികളെയും ശലഭങ്ങളെയും കാത്തിരുന്നു. അപ്പോഴും ഉറുമ്പുകളും നീറുകളും ഇലയുടെ കൂടെ ഉണ്ടായിരുന്നു

ഐശ്വര്യ നായർ
8A ഡി ബി എച്ച് എസ് എസ് തകഴി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ