"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/ശുചിത്വമാണ് ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('==== അക്ഷരവൃക്ഷം - ലേഖനം ==== {{BoxTop1 | തലക്കെട്ട്= ശുചിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 38: വരി 38:
| color= 4
| color= 4
}}
}}
{{Verification|name=haseenabasheer|തരം=ലേഖനം}}

17:11, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അക്ഷരവൃക്ഷം - ലേഖനം

ശുചിത്വമാണ് ആരോഗ്യം

 നാം ഓരോരുത്തരും നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകളും അന്തരീക്ഷവും മാലിന്യവിമുക്തമാക്കുന്നതിനെയാണ് ശുചിത്വം എന്ന് പറയുന്നത്. ശുചിത്വം എന്നാൽ ആരോഗ്യം തന്നെയാണ്. ശുചിത്വത്തിലൂടെ നാം ഓരോരുത്തരുടെയും സമൂഹത്തിന്റെയും ആരോഗ്യമാണ് നിലനിൽക്കുന്നത്. ശുചിത്വം, അത് നമ്മുടെ ഓരോരുത്തരുടെയും ആരോഗ്യത്തെയും സംസ്ക്കാരത്തെയും സ്വഭാവ ഘടനയെയും വളർത്തി എടുക്കുവാൻ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. ശുചിത്വം, നാം നമ്മുടെ വീട്ടിൽ നിന്ന് പഠിക്കണം. അങ്ങനെ ഓരോരുത്തരും ശുചിത്വ ശീലം പാലിച്ചാൽ നാം കാരണം ഒരു മലിനീകരണവും ഉണ്ടാകില്ല. ആരാലും മലിനമാകാത്ത നമ്മുടെ സമൂഹത്തെയും അന്തരീക്ഷത്തെയും കുറിച്ച് ആലോചിക്കുന്നത് തന്നെ നമ്മെ സന്തോഷമുള്ളവരാക്കും

നമ്മുടെ വ്യക്തി ജീവിതത്തിൽ നമ്മൾ പാലിക്കേണ്ട ചില കാര്യ ങ്ങളുണ്ട്. അതുമൂലം പകർച്ച വ്യാധികൾ, ജീവിത ശൈലീരോഗങ്ങൾ അങ്ങനെ ഏറെക്കുറെ എല്ലാ പ്രശ്നങ്ങളെയും തടയാൻ കഴിയും. >ഭക്ഷണത്തിന് മുൻപും പിൻപും സോപ്പിട്ട് കൈകൾ കഴുകുക >മലമൂത്ര വിസർജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴിക്കുക. >ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുക. > തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. >ഭക്ഷണ പദാർത്ഥങ്ങൾ നന്നായി വേവിച്ച് മാത്രം കഴിക്കുക. > തുറന്ന് വച്ച് ഭക്ഷണസാധനങ്ങൾ കഴിക്കാതിരിക്കുക. > ദിവസവും വൃത്തിയായി കുളിക്കുക. > വൃത്തിയുളള വസ്ത്രങ്ങൾ ധരിക്കുക' ഇങ്ങനെ കുറെ ശുചിത്വ ശീലങ്ങൾ പാലിച്ചാൽ നമ്മൾ കാരണം നമുക്ക് സങ്കടപ്പെടേണ്ടി വരില്ല.

                                                                   സമൂഹശുചിത്യത്തിനും നമുക്ക് വലിയൊരു പങ്കുണ്ട്.

>പൊതു സ്ഥലങ്ങളിൽ തുപ്പരുത്. >പൊതുസ്ഥലങ്ങളിൽ വെള്ളം കെട്ടികിടക്കുന്നത് തടയുക. > പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസ്സർജനം നടത്താതിരിക്കുക. > ഭക്ഷണാവശിഷ്ടങ്ങൾ, ഉപയോഗശൂന്യമായ കുപ്പികൾ, തുണികൾ, പ്ലാസ്റ്റിക്, അങ്ങനെയുള്ള സാധനങ്ങൾ പൊതു സ്ഥലങ്ങളിൽ വലിച്ചെറിയാതിരിക്കുക. ഇവയെല്ലാം ഒഴിവാക്കുന്നതിലൂടെ നാം നമ്മുടെ സമൂഹത്തെയും ശുചിത്വമെന്ന ശീലത്തിലേക്ക് കൊണ്ടു വരുന്നു.

അന്തരീക്ഷ മലിനീകരണത്തിനും നമ്മൾ ഒരു പരിധി വരെ കാരണക്കാരനാണ്, പ്ലാസ്റ്റിക് പോലുളള സാധനങ്ങൾ കത്തിക്കാതിരിക്കുക. അതുമൂലം വായു മലിനീകരണം കുറയ്ക്കാം. ചുരുക്കിപ്പറഞ്ഞാൽ നാം തന്നെയല്ലെ ഒരു പരിധിവരെ ഈ ശുചിത്വമില്ലായ്മയ്ക്ക് കാരണം. ഒന്നു ചിന്തിക്കൂ ഇന്ന് മുതൽ നമുക്ക് ഒറ്റക്കെട്ടായി ഒരു തീരുമാനമെടുക്കാം. ഞാൻ കാരണം ഒരു മലിനീകരണവും ഉണ്ടാകില്ല. 'ശുചിത്വം' അതു ഞാൻ എല്ലാ രീതിയിലും പാലിക്കും. ഓർക്കുക! കൂട്ടുകാരെ, ആരോഗ്യമാണ് പ്രധാനം. ശുചിത്വമാണ് ആരോഗ്യം.

മനു തോമസ്
5 E അസംപ്ഷൻ എ യു പി എസ് സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം