"ജി.എച്ച്. എസ്.എസ്. ആതവനാട്/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൗൺ അപാരത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു ലോക്ക് ഡൗൺ അപാരത | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=    3
| color=    3
}}
}}
{{verification|name=Santhosh Kumar|തരം=ലേഖനം}}

12:36, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു ലോക്ക് ഡൗൺ അപാരത

എല്ലാ ദിവസവും എനിക്കിപ്പോൾ ഞായറാഴ്ചയായാണ് തോന്നുന്നത്. അര മണിക്കൂർ കൂടുമ്പോഴുള്ള ലക്ഷ്മി ബസിന്റെ ശബ്ദവും ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ശബ്ദവും ഇപ്പോൾ കേൾക്കാറില്ല. സാധാരണ ഈ സമയങ്ങളിൽ പാടത്ത് കാൽപന്ത് കളിക്കാറാണ് പതിവ്. എന്നാലിപ്പോൾ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. അവധിക്കാലമായതുകൊണ്ട് ഒരു പാട് പരിപാടികൾ ഉണ്ടായിരുന്നു. എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് തകർന്നു പോയി.

പബ്ജി കളിച്ച് സമയം പോകുന്നത് അറിയാറില്ല. അപ്പോഴാണ് ഉപ്പായുടെ ഉത്തരവ് വന്നത്.ഗോപാലൻ മാഷിന്റെ വീട്ടിൽ പോയി കുറച്ച് പുസ്തകങ്ങൾ എടുത്ത് വായിക്കാൻ. അങ്ങിനെ വായന ആരംഭിച്ചു .ആദ്യ ദിവസം പെരുമ്പടവത്തിന്റെ "ഒരു സങ്കീർത്തനം പോലെ"യും എം.ടി.യുടെ "നിന്റെ ഓർമ്മക്ക് " എന്നീ ബുക്കുകൾ എടുത്തു. നിന്റെ ഓർമ്മക്ക് എന്ന ബുക്ക് കണ്ടപ്പോൾ തന്നെ എനിക്കോർമ്മ വന്നത് ബിജു സാർ പഠിപ്പിച്ച കുപ്പായം എന്ന പാഠമാണ്.

അങ്ങിനെ ദിവസങ്ങൾ തള്ളിനീക്കുമ്പോഴാണ് എന്നെ ഞെട്ടിച്ചു കൊണ്ട് പ്രധാന മന്ത്രിയുടെ അടുത്ത ഉത്തരവ് വന്നത്. "ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി." ചെറിയ ഒരു വിഷമം തോന്നിയെങ്കിലും രാജ്യത്തിനു വേണ്ടിയല്ലേ എന്നു കരുതി സമാധാനിച്ചു. പിണറായി സാറിന്റേയും ശൈലജ ടീച്ചറുടേയും കഠിന പ്രതിരോധ നടപടികൾ കൊണ്ടും ജനങ്ങളുടെ കൂട്ടായ്മ കൊണ്ടും ഒരു പരിധി വരെ നമുക്കിപ്പോൾ ഈ മഹാമാരിയെ കേരളത്തിൽ തടുത്തു വെക്കാൻ കഴിഞ്ഞിട്ടുണ്ട്.

എന്നാൽ വിഷമകരമായ ഒരു കാര്യം. അങ്ങാടിയിൽ ഒത്തുകൂടിയാൽ പോലിസ് പിടിക്കുമോ എന്ന പേടി കൊണ്ട് ആളുകളിപ്പോൾ പാടത്തും കുന്നിൻ മുകളിലുമൊക്കെയാണ് ഒത്തുകൂടുന്നത്. അവരുടെ അവസ്ഥ കാണുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്. ഒരു രാജ്യം മുഴുവൻ ജനങ്ങളുടെ സുരക്ഷക്കു വേണ്ടി കഷ്ടപ്പെടുമ്പോൾ ചിലരതിന് ഒരു വിലയും കൽപിക്കുന്നില്ലല്ലോ.

എന്തായാലും എന്റെ ഇപ്പോഴത്തെ ഒരു ദിവസം രാവിലെ പാൽ വാങ്ങാൻ പോയും, കൃഷി ചെയ്ത പച്ചക്കറികൾ നനച്ചും, കുറച്ചു സമയം ഫോണിൽ കളിച്ചും, പുസ്തകങ്ങൾ വായിച്ചും തള്ളി നീക്കുന്നു. എന്നാണാവോ ഇതിനൊരവസാനം......... എല്ലാവർക്കും നന്മ വരട്ടെയെന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

റാഹിൽ
8 എ. ജി എച്ച് എസ് എസ് ആതവനാട്
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം