"ജി.എൽ.പി.എസ് പൂങ്ങോട്/അക്ഷരവൃക്ഷം/സാജിതയുടേയും സഫറിന്റെയും നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സാജിതയുടേയും സഫറിന്റെയും നന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Santhosh Kumar|തരം=കഥ}} |
09:40, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സാജിതയുടേയും സഫറിന്റെയും നന്മ
ഒരു ദിവസം സഫറും സാജിതയും സ്കൂൾ വിട്ടു വരികയായിരുന്നു. അവർക്ക് ഇന്ന് സന്തോഷമുള്ള ദിവസമാണ്. അവരുടെ സ്കൂളിലെ ഓരോ കുട്ടികൾക്കും ഓരോരോ ചെടികൾ കൊടുക്കുന്നുണ്ടായിരുന്നു. സാജിതയ്ക്ക് കിട്ടിയത് മാവും സഫറിന് കിട്ടിയത് പുളിമരവും ആയിരുന്നു അവർ അതുകൊണ്ട് വീട്ടിലേക്ക് പോയി. വീട്ടിലേക്ക് പോകുന്ന വഴിയിൽ കുറെ ചപ്പുചവറുകൾ അവർ കണ്ടു. ആ സമയത്ത് സാജിത അത് എടുക്കാൻ ഒരുങ്ങി. അപ്പോൾ സഫർ പറഞ്ഞു നീ എന്തിനാണ് ഈ ചപ്പുചവറുകൾ എടുത്ത് നിന്റെ ഉടുപ്പ് വൃത്തികേടാക്കുന്നത്. അപ്പോൾ സാജിത പറഞ്ഞു. സഫർ, ഉപ്പ പറഞ്ഞത് നിനക്കോർമ്മയില്ലേ, വൃത്തി ഉണ്ടാകണം എന്നാലേ രോഗം വരാതിരിക്കൂ. അപ്പോൾ സഫർ പറഞ്ഞു എങ്കിൽ നമുക്ക് ഇവിടെ വൃത്തിയാക്കാം. അവർ വൃത്തിയാക്കാൻ തുടങ്ങി. ഈ സമയം അവരുടെ ഉപ്പയും ഉമ്മയും അവരെ അന്വേഷിക്കുകയായിരുന്നു. കുട്ടികൾ ഏതെങ്കിലും കുഴപ്പത്തിൽ പെട്ടോ എന്നറിയാൻ സ്കൂളിലേക്കുള്ള വഴിയിലൂടെ ഉപ്പ നടന്നു. അതാ അവിടെ സഫറും സാജിതയും ചപ്പുചവറുകൾ പെറുക്കുന്നു മക്കളെ നമുക്ക് വീട്ടിലേക്ക് പോകാം. സാജിത പറഞ്ഞു, ഉപ്പാ ഞങ്ങൾ ഇവിടെ വൃത്തിയാക്കിയിട്ട്, സ്കൂളിൽ നിന്ന് കിട്ടിയ ഈ തൈകൾ ഇവിടെ കുഴിച്ചിട്ടിട്ടു വരാം. അവർ ആ തൈകൾ കുഴിച്ചിട്ടു. ദിവസവും അവർ അത് നനയ്ക്കുമായിരുന്നു. കൂട്ടുകാരെ !!!!!അങ്ങനെ പരിസരം വൃത്തിയാക്കിയും തൈകൾ നട്ടും നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ