Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 14: |
വരി 14: |
| {{BoxBottom1 | | {{BoxBottom1 |
| | പേര്= ഭഗത് പ്രേംദീപ് | | | പേര്= ഭഗത് പ്രേംദീപ് |
| | ക്ലാസ്സ്= 9 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | | ക്ലാസ്സ്= 9 ഏ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> |
| | പദ്ധതി= അക്ഷരവൃക്ഷം | | | പദ്ധതി= അക്ഷരവൃക്ഷം |
| | വർഷം=2020 | | | വർഷം=2020 |
20:43, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ രാജകുമാരൻ്റെ വികൃതികൾ
ഒരിടത്തൊരിടത്ത് ഒരു സാമ്രാജ്യമുണ്ടായിരുന്നു. അവിടെ അതിശക്തനായ ഒരു രാജാവും.രാജ്യം സുന്ദരമായിരുന്നു. അവിടെ മേഘങ്ങൾ കൊണ്ട് ചമച്ച കൊട്ടാരങ്ങളിൽ ഒരു പാട് ആത്മാക്കൾ വസിച്ചിരുന്നു. രാവും പകലും ആദിയും അന്തവും ഇല്ലാത്ത ജീവിത മായിരുന്നു അവിടെ. അവർ നിന്നും കിടന്നും വെറുതെ കഥ പറഞ്ഞിരുന്നുംഅങ്ങനെ സമയം പോക്കി. ഭൂമിയിലേക്ക് തീർത്ഥയാത്ര പോവുന്ന ആത്മാക്കൾ മനസ്സില്ലാ മനസ്സോടെ തിരികെ വന്നുകൊണ്ടിരിക്കും. അടുത്ത ഊഴത്തിൽ പോവാനുള്ളവർ ഞാനാദ്യം ഞാനാദ്യം എന്ന് തിരക്ക് കൂട്ടും. മടങ്ങി വന്നവരാവട്ടെ ഇനിയും പോവണം എന്ന് പറഞ്ഞ് രാജാവിനെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. '
എല്ലാവരെയും കൂടി ഒരുമിച്ചു വിട്ടാൽ ഭൂമിയിൽ തിരക്കു കൂടുമല്ലോ. അതു കൊണ്ട് രാജാവ് മുൻ യാത്രയിലെ പെരുമാറ്റവും. വരവുചെലവും ഒക്കെ കണക്കാക്കി ഒരു മുൻഗണനാ ലിസ്റ്റുണ്ടാക്കി മാത്രമേ വിടുകയുള്ളൂ. ഭൂമിയിലേക്ക് വിട്ടവരെ തിരിച്ചു കൊണ്ടു വരാനായിരുന്നു ഭയങ്കര പ്രയാസം. കണ്ട് കണ്ട് മതിവരാതെ, കാറ്റും മഴയും വെയിലും അനുഭവിച്ചുകൊതിതീരാതെ, കിട്ടിയ സഹയാത്രികരെ, കൂട്ടുകാരെ പിരിയാനാവാതെ ഞാൻ വരില്ല വരില്ല എന്നു വാശി പിടിച്ചുകളയു അവർ.. അങ്ങനെയുള്ള വാശിക്കാരെ പോയി കൂട്ടിക്കൊണ്ടുവരാൻ രാജാവിന് കുറെ മക്കളുണ്ടായിരുന്നു. അതിൽ ഏറ്റവും ഇളയവനായിരുന്നു കൊറോണ എന്നു വിളിപ്പേരുള്ള കോവിഡ് 19.
സുന്ദരൻ. പുള്ളിക്കുപ്പായക്കാരൻ.ഏറ്റവും ഇളയവയനായതിൻ്റെ കുറുമ്പുള്ളവൻ..... വവ്വാൽ ചിറകിലേറി ഈനാംപേച്ചി പുറത്ത് കുതിച്ച് രാജകീയമായി തന്നെ ആയിരുന്നു രംഗപ്രവേശം. പിന്നെ ഒരു തേരോട്ടമായിരുന്നു തൊട്ട വരെയൊക്കെ സ്നേഹിച്ച് സ്നേഹിച്ചവരെ ഒക്കെ കൂടെ കൂട്ടാൻ വെമ്പൽ കൊണ്ട്, അതിൽ ഒരു പാട് പേരെ തിരിച്ചയച്ച്.'.. അവനങ്ങനെ കുതിച്ചു പാഞ്ഞു.വൻ മതിലുകളും
മലകളും സമുദ്രങ്ങളും കടന്ന്.. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുള്ള അവൻ്റെ പ്രയാണത്തിൽ ഇടറി വീഴാത്ത സാമ്രാജ്യങ്ങളില്ല..... അവനെ ചങ്ങലച്ചുഴറ്റലിൽ ദിക്കുകൾ നടുങ്ങി. തെരുവുകളിൽ, സ്കൂളുകളിൽ,, ആശുപത്രികളിൽ., ആരാധനാലയങ്ങളിൽ, ഒക്കെ അവൻ തൻ്റെ വാളും ചുഴറ്റി നടന്നു... രാജാവ് നിസ്സഹയാനായി രാജകുമാരൻ്റെ വികൃതികൾ നോക്കി നിന്നു.
പക്ഷെ മനുഷ്യന് തോറ്റു കൊടുക്കാൻ മനസ്സില്ലായിരുന്നു.ആറ്റു നോറ്റിരുന്നു തരപ്പെട്ട മനോഹരമായ തീർത്ഥയാത്രയുടെ നിയമാവലികൾ ചിലരെങ്കിലും മറന്നു പോയെങ്കിലും രാജകുമാരൻ്റെ വരവോടെ അവർ വീണ്ടും ഒറ്റക്കെട്ടായി .ഒരു നരന്തു പയ്യൻ്റെ വികൃതിയിൽ തങ്ങൾക്കു കിട്ടിയ മഹാഭാഗ്യം വിട്ടു കളഞ്ഞ് തിരിയെ പോകാൻ അവർക്ക് മനസ്സില്ലായിരുന്നു. ആദ്യം ഒന്നിടറി വീണെങ്കിലും അവർ പതിയെ പിടിച്ചു കയറി വന്നു.അവർ അകന്നിരുന്നു കൊണ്ട് അടുക്കാനും, അടച്ചിരിക്കുന്നവനെ കരുതാനും പഠിച്ചു.ഇരകളെ കിട്ടാതായ രാജകുമാരൻ ഭ്രാന്തനെ പോലെ തെരുവുകൾ തോറും അലഞ്ഞു നടന്നു. അവൻ ചെന്നു തൊട്ടവരൊക്കെ അവൻ്റെ മുഖത്ത് നോക്കി പുച്ഛത്തോടെ ചിരിച്ചു.പിന്നെ കൈ കഴുകിയോ സാനിറ്റൈസർ ഉപയോഗിച്ചോ അവൻ്റെ വിരലടയാളങ്ങൾ മായ്ച്ചു കളഞ്ഞു. സ്നേഹത്തിൻ്റെയും കരുതലിൻ്റെയും പ്രകാശത്തിൽ .പൊള്ളലേറ്റ രാജകുമാരൻ. തീർത്ഥയാത്ര മതിയാക്കി തിരികെ പോയി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ
|