"ഇവാൻസ് എച്ച്.എസ്. പാറശ്ശാല/അക്ഷരവൃക്ഷം/പ്രളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രളയം | color= 2 }} <center> <poem> മലചുരത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 42: വരി 42:
| color= 2     
| color= 2     
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

19:13, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രളയം


മലചുരത്തിയ നീരുറവകൾ ആണകൾ
കെട്ടി അടച്ചു നാം
പുഴ ഒഴുകിയ വഴികൾ ഒക്കെയു
മതിരു കല്ലുകൾ പാകി നാം
കുന്നിടിച്ചു നിരത്തി നാം
പുഴകളൊക്കെ നിരത്തി നാം
പണിതു കൂട്ടി രമ്യം ഹർമ്യം കൃഷി
നിലങ്ങൾ നികത്തി നാം
ദാഹനീരിതു ഊറ്റിവിറ്റു
നേടി കേടികൾ ഇന്നു നാം
ഭൂമി തന്നുടെ നിലവിളി
അതു കേട്ടതില്ല അന്നു നാം
പ്രകൃതി തന്നുടെ സങ്കടം
അണിനിരഞ്ഞോ നാളിൽ നാം
പകച്ചുപോയി പ്രളയമെന്നൊരു
മാരി തന്നുടെ നടുവിൽ നാം
കൈ പിടിച്ചു കയത്തിൽ ആയൊരു
ജീവിതം തിരികെ തരാൻ
ഒത്തു ചേർന്നു നമ്മൊളൊന്നായ് ഒരു മനസായ് അന്നു നാം
ജാതി ചിന്തകൾ വർഗ വൈരികൾ
ഒക്കെ അന്ന് മറന്ന നാം
ഇനി ഒരിക്കൽ ഒരു ഒത്തു
ചേരലിനൊരു ദുരന്തം കാക്കണോ?
ഒരു ദുരന്തം കാക്കണോ?
 

വിനീഷ്. എസ്. എം
8 A ഇവാൻസ്.എച്ച്.എച്.എസ്.പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത