"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ അഭിമാനമുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kavitharaj| തരം= ലേഖനം}}

16:13, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അഭിമാനമുണ്ട്

കൂട്ടുകാരേ,
നമ്മൾ ഇപ്പോൾ കോവിഡ് 19 എന്ന മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ അസുഖം മൂലം ആയിരക്കണക്കിന് മനുഷ്യർ ഓരോ ദിവസവും മരിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യമൊന്നും ഇതിന്റെ ഭീകരമായ അവസ്ഥയെ കുറിച്ച് അറിയില്ലായിരുന്നു അല്ലെങ്കിൽ അറിയാൻ ശ്രമിച്ചില്ല. വളരെ നിസാരമെന്നു കരുതി എല്ലാവരും തള്ളിക്കളഞ്ഞു. കേരളത്തിൽ ജനിച്ചു എന്നതിൽ നമുക്ക് ഓരോ മലയാളിക്കും അഭിമാനിക്കാം. നമ്മുടെ സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ പ്രത്യേകമായ കരുതൽ കൊണ്ടാണ് നമ്മുടെ നാട്ടിൽ രോഗം വലിയ രീതിയിൽ പകരാതിരുന്നത്. എല്ലാ രാജ്യങ്ങളിലും ആളുകൾ മരിച്ചു കൊണ്ടിരുന്നപ്പോൾ നമ്മുടെ കോട്ടയം ജില്ലയിലെ 92 ഉം 88 ഉം വയസായ വൃദ്ധദമ്പതികളെ മരണത്തിൽ നിന്നും തിരിച്ചു കൊണ്ടുവരാൻ നമുക്ക് കഴിഞ്ഞു. നാട്ടിലെ ഡോക്ടർമാരുടെ പ്രത്യേക കഴിവും പരിചരണവും മൂലമാണ് ഇത് സാധ്യമായത്. നമ്മൾ ഓരോരുത്തരും വ്യക്തിപരമായി ശുചിത്വം പാലിക്കുകയും അതോടൊപ്പം മറ്റുള്ളവരോട് സംമ്പർക്കം പുലർത്തിരിക്കുകയും ചെയുക എന്നുള്ളതാണ് രോഗം പടരാതിരിക്കാൻ നമ്മൾ ചെയേണ്ടത്. സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് ഇടക്കിടക്ക് കൈകൾ കഴുകയും ചെയ്യണം. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.


അദ്വൈത് കെ ബിജു
3 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം