"ഗവ.എൽ.പി.എസ് ളാക്കൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസും പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസും പ്രതിരോധവും <!...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 30: | വരി 30: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification| name=Thomas M Ddavid | തരം= ലേഖനം }} |
16:04, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ വൈറസും പ്രതിരോധവും
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും രോഗം ബാധിച്ചവർക്കുമായി കേന്ദ്ര-കേരള ആരോഗ്യ മന്ത്രാലയം ചില നിർദ്ദേശങ്ങളും നിയമങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവർ അടുത്തുള്ള ആശുപത്രിയിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ച് കഴിയുക, രോഗികളുമായി അടുത്ത് ഇടപഴകിയവര്ക്ക് ഹോം ക്വാറൻറയിൻ നിർബന്ധമാക്കണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട് . കോവിഡ് 19 ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രകടമാകും. പനി, ചുമ, ശ്വാസംമുട്ടൽ, മണം , രുചി തുടങ്ങിയവ തിരിച്ചറിയാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ . വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിർബന്ധമായും അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വായുസഞ്ചാരമുള്ള മുറിയിൽ കഴിയുകയും വേണം . ഇടയ്ക്കിടെ ഹാൻഡ് വാഷോ സോപ്പ് വെള്ളമോ ഉപയോഗിച്ച് 20 സെക്കൻഡ് നേരം കൈ വൃത്തിയായി കഴുകണം. നിരീക്ഷണത്തിൽ ഇരിക്കുന്ന വ്യക്തി ഉപയോഗിക്കുന്ന മുറിയും ടോയ്‌ലറ്റും വസ്ത്രവും എല്ലാം ഉണക്കി അണുവിമുക്തമായി സൂക്ഷിക്കണം . ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് തടയാം. ഇങ്ങനെ ഈ രോഗത്തെ പൂർണ്ണമായും ഇല്ലാതാക്കാം.
സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം