ഗവ.എൽ.പി.എസ് ളാക്കൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസും പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസും പ്രതിരോധവും


കൊറോണ വൈറസും പ്രതിരോധവും

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും രോഗം ബാധിച്ചവർക്കുമായി കേന്ദ്ര-കേരള ആരോഗ്യ മന്ത്രാലയം ചില നിർദ്ദേശങ്ങളും നിയമങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവർ അടുത്തുള്ള ആശുപത്രിയിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ച് കഴിയുക, രോഗികളുമായി അടുത്ത് ഇടപഴകിയവര്ക്ക് ‍ ഹോം ക്വാറൻറയിൻ നിർബന്ധമാക്കണമെന്നും  ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട് . 

കോവിഡ് 19 ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രകടമാകും. പനി, ചുമ, ശ്വാസംമുട്ടൽ, മണം , രുചി തുടങ്ങിയവ തിരിച്ചറിയാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ .

വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിർബന്ധമായും അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വായുസഞ്ചാരമുള്ള മുറിയിൽ കഴിയുകയും വേണം . ഇടയ്ക്കിടെ ഹാൻഡ് വാഷോ സോപ്പ് വെള്ളമോ ഉപയോഗിച്ച് 20 സെക്കൻഡ് നേരം കൈ വൃത്തിയായി കഴുകണം.

നിരീക്ഷണത്തിൽ ഇരിക്കുന്ന വ്യക്തി ഉപയോഗിക്കുന്ന മുറിയും ടോയ്‌ലറ്റും വസ്ത്രവും എല്ലാം  ഉണക്കി അണുവിമുക്തമായി സൂക്ഷിക്കണം . ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് തടയാം.  ഇങ്ങനെ ഈ രോഗത്തെ പൂർണ്ണമായും ഇല്ലാതാക്കാം. 
അശ്വിൻ എ നായർ
3 A ഗവ.എൽ.പി.എസ് ളാക്കൂർ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം