"സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/അക്ഷരവൃക്ഷം/വാർത്തെടുക്കാം പുതുജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= ലേഖനം}}

13:11, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വാർത്തെടുക്കാം പുതുജീവിതം

നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് കോവിഡ് 19. ഈ വൈറസിനെ നേരിടാനായി ഒറ്റക്കെട്ടായി നിന്നുള്ള പ്രതിരോധം തീർത്തു കൊണ്ടിരിക്കുകയാണ് ലോക രാജ്യങ്ങൾ . ലോകരാജ്യങ്ങളെ കീഴടക്കിക്കൊണ്ട് വൈറസ് ജൈത്രയാത്ര തുടരുകയാണ് .രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ രക്ഷിക്കുന്നതിനായി ആവുന്നത്ര ആരോഗ്യ പ്രവർത്തകരെ അണിനിരത്തി കൊണ്ട് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് .അമേരിക്ക ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ വൈറസ് മൂലം തകർന്നുകൊണ്ടിരിക്കുകയാണ് .ഏകദേശം ഒന്നര ലക്ഷത്തിലധികം ജീവനുകൾ ഈ വൈറസ് കവർന്നെടുത്തു. ലോകാരോഗ്യസംഘടനയുടെ നിർദ്ദേശപ്രകാരം ആരോഗ്യപ്രവർത്തകർ ഈ വൈറസിനെ കീഴ്പ്പെടുത്താനുള്ള പ്രതിരോധപ്രവർത്തനങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ നടത്തുകയാണ് .വൈറസിനെ പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും ഓരോ പൗരനും എടുക്കണം എന്ന് ലോകാരോഗ്യസംഘടന നിർദ്ദേശിച്ചു .

വിദേശ രാജ്യങ്ങളിൽ നിന്നും നമ്മുടെ രാജ്യത്തേക്ക് എത്തിച്ചേർന്ന സഹോദരങ്ങൾക്ക് വൈറസ് പിടിപെടുകയുണ്ടായി നമ്മുടെ രാജ്യത്തെ ചെറിയ സംസ്ഥാനങ്ങളിലൊന്നായ കേരം തിങ്ങും കേരള നാട്ടിൽ ഈ വൈറസ് എത്തുകയുണ്ടായി .ഗവൺമെന്റും ആരോഗ്യപ്രവർത്തകരും ഉണർന്നു പ്രവർത്തിച്ചു കൊണ്ടു വൈറസിനെ പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ അതിവേഗം ചെയ്തു .നമ്മുടെ രാജ്യത്ത് കോവിഡ് ആദ്യം എത്തിച്ചേർന്ന സംസ്ഥാനം എന്ന പേര് ഈ കൊച്ചു കേരളത്തിനു ലഭിച്ചു. അതിനെ സൂക്ഷ്മതയോടെ യുള്ള ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനഫലമായി നമുക്ക് ഒരു പരിധിവരെ പ്രതിരോധിച്ചു നിർത്തുവാൻ സാധിച്ചിട്ടുണ്ട് .ഇപ്പോൾ ഇന്ത്യയിലാകമാനം വൈറസ് പടരുകയാണ് .എല്ലാ സംസ്ഥാനങ്ങളും അതീവ ജാഗ്രതയോടെ കൂടി ഇതിനെ പ്രതിരോധിക്കാനുള്ള പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത് .മറ്റു രാജ്യങ്ങളിൽ ആയിരക്കണക്കിന് ജീവനുകളെ വൈറസ് കീഴടക്കിയപ്പോൾ നമ്മുടെ രാജ്യത്ത് കേവലം 400ലധികം ജീവനുകൾ മാത്രമേ വൈറസിന് കീഴടക്കാൻ സാധിച്ചുള്ളൂ. അതിന് കാരണം നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ ജാഗ്രതയും പ്രതിരോധവും ഒന്നുമാത്രമാണ് .അതിനാലാണ് ജനങ്ങളെ ഈ വൈറസിൽ നിന്നും സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകാൻ സാധിക്കുന്നത്.

പവിത്ര സി ആർ
9 A സെന്റ് മാത്യൂസ് എച്ച് എസ്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം