"ജി.എച്ച്. എസ്.എസ് രാജാക്കാട്/അക്ഷരവൃക്ഷം/കരുതൽ അവർക്കായ്...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 6: വരി 6:
{{BoxBottom1
{{BoxBottom1
| പേര്=ദിൽന ജോർജ്ജ്
| പേര്=ദിൽന ജോർജ്ജ്
| ക്ളാസ്=+2സയൻസ്
| ക്ലാസ്സ്= +2    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി=അക്ഷരവൃക്ഷം
| പദ്ധതി=അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020

12:17, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതൽ അവർക്കായ്...

വേനൽക്കാലം വരൾച്ചയുടെ കാലമാണ്.പച്ചപ്പ് മാഞ്ഞു തുടങ്ങുകയും താപനില ക്രമാതീതമായി വർദ്ധിക്കുകയും ചെയ്യുന്നു. വരും വർഷങ്ങളിൽ താപനില വർദ്ധിക്കുമെന്നും ജലസ്രോതസ്സുകളും മറ്റും വറ്റുമെന്നും പരിസ്ഥിതി നിരീക്ഷകർ മുന്നറിയിപ്പുനൽകുന്നു. ചുരുക്കത്തിൽ വരുംകാലത്ത് വേനൽ എന്നത് വരൾച്ച തന്നെയായി മാറും എന്നുറപ്പ്! ജലദൗർലഭ്യം ആണ് നാം വേനലിൽ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. മഴക്കാലത്ത് ജലസമൃദ്ധമാകുന്ന പുഴകളും തോടുകളും കിണറുകളും വേനലിൽ വറ്റി വരളും. ശുദ്ധജലത്തിനുള്ള മാർഗങ്ങൾ പോലും അടയും. എന്നിരുന്നാലും കൊടുംവേനലിൽ ഒരിറ്റു കരുതൽ നമുക്കും നീട്ടാം. ഒരിറ്റു വെള്ളം നൽകാം. നമുക്കു ചുറ്റുമുള്ള ചെറു ജീവജാലങ്ങൾക്ക്. വേനൽക്കാലത്ത് വെള്ളം കിട്ടാതെ വലയുന്ന പക്ഷികൾക്ക് ഇതൊരു ആശ്വാസമാകും. വീട്ടുപരിസരത്ത് ചെറു പാത്രങ്ങളിലും മറ്റും ചെറുധാന്യങ്ങൾ വയ്ക്കാം. ദാഹമകറ്റാൻ ആയി പക്ഷികൾ വരുന്നത് മനോഹര കാഴ്ചയാണ്. തത്തകളും പുള്ളുകളും ഒരുക്കുന്ന മനോഹരമായ കാഴ്ച. വേനലിൽ നാം നീട്ടുന്ന ഈ കരുതൽ മുതൽക്കൂട്ടായി തീരട്ടെ. കുട്ടികൾക്ക് ഈ ലോൺ കാലത്ത് അതൊരു വേറിട്ട അനുഭവമായിരിക്കും. തീർച്ച...

ദിൽന ജോർജ്ജ്
+2 ജി എച്ച് എസ് എസ് രാജാക്കാട്
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം