"മണ്ണാറശാല യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി നമ്മുടെ സമ്പത്ത് <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= ലേഖനം}}

10:41, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി നമ്മുടെ സമ്പത്ത്

നമ്മൾ വിചാരിച്ചാൽ മാത്രമേ നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ കഴിയുകയുള്ളു. നമുക്കുണ്ടാകുന്ന മിക്ക രോഗങ്ങൾക്കും കാരണം നാം തന്നെയാണ്. നമ്മുടെ ആഹാരരീതിയിൽ നിന്നാണ് പല രോഗങ്ങളും ഉണ്ടാകുന്നത്.

ജീവജാലങ്ങൾക്ക് പ്രകൃതി നൽകിയ അമൂല്യസമ്പത്താണ് ജലം. ജലം മലിനമാക്കാനോ നശിപ്പിക്കാനോ ആരെയും അനുവദിക്കരുത്. മണ്ണും വെള്ളവും വായുവും മലിനമാക്കാതിരിക്കുക. കുന്നുകൾ ഇടിച്ചു നിരപ്പാക്കിയും, വയലുകളും,തോടുകളുംമണ്ണിട്ട് നികത്തിയും,ജലസംഭരണികൾ ഇല്ലാതാക്കരുത്.

പ്ലാസ്റ്റിക് കൂടുകളും ചവറുകളും കൊണ്ട് നിറഞ്ഞ വെള്ളം കെട്ടിനിൽക്കുന്ന ഓവുചാലുകൾ,റോഡരികുകളിൽ കൂടി കിടക്കുന്ന ചപ്പുചവറുകൾ വാഹനങ്ങളിൽ നിന്ന് വരുന്ന പുക, ഒരു മരമോ തണലോ ഇല്ലാതെ കത്തിക്കാളുന്ന വെയിലും ചൂടും ഇവയെല്ലാം നമ്മൾ തന്നെ പ്രകൃതിക്ക് നൽകുന്ന പ്രശ്നങ്ങൾ ആണ്. ഇത് നമ്മുക്ക് തന്നെ പരിഹരിക്കാൻ കഴിയണം. ഓവുചാൽ വൃത്തിയാക്കണം. മാലിന്യം കെട്ടികിടക്കാൻ അനുവദിക്കരുത്.

നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് പഴങ്ങളും പച്ചക്കറികളും. എന്നാൽ എൻഡോസൾഫൻ പോലുള്ള മാരകവിഷം കലർന്ന പച്ചക്കറികൾ ആണ് നമുക്ക് ലഭിക്കുന്നത്. ഈ കീടനാശിനികൾ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ദോഷം ചെയ്യുന്ന പോലെ മണ്ണിനും ദോഷം ചെയ്യുന്നു. കീടനാശിനി പ്രയോഗത്തിൻറെ തിക്ത ഫലങ്ങൾ നമുക്ക് മാത്രമല്ല അനന്തരതലമുറകളിലേക്കും കൈമാറ്റം ചെയ്യപ്പെടുന്നു.

നമ്മൾ തന്നെ കൃഷി ചെയ്ത് ജൈവവളമിട്ടു വിഷമില്ലാത്ത പച്ചക്കറികൾ ഉണ്ടാക്കിയെടുത്തു നമ്മളെ രക്ഷിക്കും പോലെ ഭൂമിയെയും പരിസ്ഥിയെയും നാം സംരക്ഷിക്കണം.

ശുചിത്വബോധം കുട്ടികളിൽ വളർത്തുകയും അവരിലൂടെ നാടു മുഴുവൻ പരക്കുകയും അങ്ങനെ നമ്മുടെ നാടിനെയും പരിസ്ഥിതിയെയും സംരക്ഷിക്കുകയും വേണം

ആദർശ് ആർ
7 ബി മണ്ണാറശാല യു.പി.സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം