"സെന്റ് ആന്റണീസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/സംരക്ഷിക്കാം സൗന്ദര്യത്തെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സംരക്ഷിക്കാം സൗന്ദര്യത്തെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= ലേഖനം}}

07:38, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സംരക്ഷിക്കാം സൗന്ദര്യത്തെ

എന്റെയും ദൈവത്തിന്റെയും സ്വന്തം നാടാണ് ആലപ്പുഴ. ഒരുദിവസംഞാനും അച്ഛനും അമ്മയും മറ്റ്‌ ബന്ധുക്കളുമായി കായൽസൗന്ദര്യം ആസ്വദിക്കാൻ ബോട്ടിൽ യാത്ര തിരിച്ചു. ഓളപ്പരപ്പിലൂടെയുള്ള യാത്ര വളരെ മനോഹരമായിരുന്നു. വേമ്പനാട്‌ കായലിന്റെ ഭംഗിയും സൗന്ദര്യവും ആസ്വദിച്ചുകൊണ്ട്‌ ഞങ്ങൾ യാത്ര തുടർന്നു. എല്ലാവരും ഒരുമിച്ച്‌ പാട്ടുകൾ പാടിയും കളിച്ചും വളരെ രസകരമായ ഒരു യാത്രയായിരുന്നു. അങ്ങനെ ഞങ്ങൾ ഏകദേശം 11 മണിയോടെ കൈനകരി ടെർമിനലിൽ എത്തിച്ചേർന്നു. വിവിധതരം പാനീയങ്ങളും ഭക്ഷണപദാർത്ഥങ്ങളും അവിടുത്തെ പ്രസന്നമായ അന്തരിക്ഷവും ഞങ്ങളെ ഏവരെയും വളരെ ആകർഷിച്ചു. എന്നാലും സഞ്ചാരികൾ ഉപേക്ഷിച്ച ഭക്ഷണ സാധനങ്ങൾ വെള്ളത്തിലും കരയിലുമായി ചിതറിക്കിടക്കുന്ന കാഴ്ച എന്നെ അസ്വസ്ഥയാക്കി. വീണ്ടും കായൽഭംഗി ആസ്വദിച്ചുകൊണ്ടും കുട്ടനാടിന്റെ സൗന്ദര്യം കണ്ടുകൊണ്ടും പച്ചവിരിച്ച നെൽപ്പാടങ്ങളും ഒക്കെ കടന്ന്‌ ഞങ്ങൾ അവിടെ നിന്നും യാത്ര തിരിച്ചു. വളരെ രസകരമായ ഒരു യാത്രാനുഭവം ആയിരുന്നു അത്‌. കുട്ടനാടിന്റെ രുചിയും നുകർന്നാണ് ഞങ്ങൾ യാത്ര അവസാനിപ്പിച്ചത്. ഈ കായൽ യാത്രയ്ക്കിടയിൽ ധാരാളമായി മാലിന്യങ്ങൾ കായലിലും പരിസരപ്രദേശങ്ങളിലും ഞങ്ങൾ കാണുകയും ചെയ്തു. ഇത്രയും ഭംഗിയുള്ള ഈ നാടിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന് ഈ യാത്രയിൽ ഞാൻ മനസിലാക്കി. അത് ഈ നാടിനെയും നാട്ടുകാരുടേയും നല്ല ഭാവിക്കായി ആവശ്യമാണ്. ശരിയായ മാലിന്യ സംസ്കരണ രീതികൾ നമുക്ക് വിദ്യാലയങ്ങളിൽനിന്നു തന്നെ പഠിക്കാം. ഈ നാടിനെ, പ്രകൃതി ഭംഗിയുള്ള കുട്ടനാടിനെ, സംരക്ഷിക്കാൻ നമുക്ക് ഒന്നിച്ച് പരിശ്രമിക്കാം.

അതുല്യ കെ. എസ്
IV B സെന്റ്. ആന്റണീസ് എൽ. പി. എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം