"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/ പ്രാർഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രാർഥന | color=3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color=3   
| color=3   
}}
}}
{{Verification|name=Remasreekumar|തരം=കഥ }}

22:15, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രാർഥന
                                ഏഴാം ക്ലാസ്സിലെ ലീഡർ ആയിരുന്നു അശോക് . അവന്റെ ക്ലാസ്സ്‌ടീച്ചറിന് എല്ലാകുട്ടികളും മുടങ്ങാതെ പ്രാർത്ഥനക്കു പങ്കെടുക്കണമെന്ന് നിർബന്ധമായിരുന്നു.പങ്കെടുക്കാത്തവർക്ക് കടുത്ത ശിക്ഷ നൽകുമായിരുന്നു. അന്ന് ഒരുകുട്ടി മാത്രംവന്നില്ല .ആരാണെന്നു പട്ടികയിൽ നോക്കിയപ്പോൾ മുരളിയാണെന്നു മനസ്സിലായി.ക്ലാസ്സ്‌ലീഡർ അശോക് മുരളിയുടെ പക്കൽ ചെന്നു  ചോദിച്ചു. എന്താ മുരളി നീ പ്രാർത്ഥനക്കു വരാതിരുന്നത് ? മുരളി മറുപടി പറയാൻ വന്നതും അധ്യാപകൻ ക്ലാസ്സിലേക്കു വന്നതും ഒരേ സമയം ആയിരുന്നു. .അധ്യാപകൻ ലീഡറിനോട്,  ഇന്ന് ആരൊക്കെയാ പ്രാർത്ഥനക്കു വരാതിരുന്നത്?അപ്പോൾ ലീഡർ പറഞ്ഞു .സർ ഇന്ന് പ്രാർത്ഥനക്കു മുരളി മാത്രം വാന്നില്ല . സർ ചോദിച്ചു .എന്താ മുരളി ഞാൻ കേട്ടത് സത്യമാണോ? സർ ഞാൻ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുത്തില്ല .അധ്യാപകൻ എന്താണ് പറയാൻ പോകുന്നത് എന്നുള്ള ജിജ്ഞാസയിൽ ക്ലാസ് നിശബ്ദമായി  .
                          ക്ലാസ്സിലെ കുട്ടികൾ സർ മുരളിക്ക് വഴക്കു കൊടുക്കുന്നത് കാണാൻ ആഗ്രഹിച്ചു കൊണ്ടിരുന്നു..മുരളി നല്ല കുട്ടിയായിരുന്നു .നന്നായിപഠിക്കും.............പിന്നെ അവന്റെ നല്ല കൈയക്ഷരം ആയിരുന്നു.എല്ലാ ഹോംവർക്കും മുടങ്ങാതെ അവൻ ചെയ്യുമായിരുന്നു.അതിനാൽ മറ്റു വിദ്യാർത്ഥികൾ അവനെകാണുമ്പോൾത്തന്നെ വെറുപ്പു പ്രകടമാക്കികൊണ്ടിരുന്നു.അദ്ധ്യാപകൻ അവനോട് പറഞ്ഞു , നോക്ക് മുരളി ആരു തെറ്റുചെയ്താലും ശിക്ഷിക്കപ്പെടണം. അതിനുമുമ്പ് നീ എന്താണ് പ്രാർത്ഥനയിൽ പങ്കെടുക്കാത്തത്എന്നുപറയൂ മുരളി .മുരളി പറഞ്ഞു സർ പതിവുപോലെ പ്രാർത്ഥന തുടങ്ങുന്നതിനു മുമ്പേ ഞാൻ ക്ലാസ്സിൽ എത്തിയിരുന്നു .എന്നാൽ ക്ലാസ്സിലെ വിദ്യാർഥികളെല്ലാം അപ്പോൾ പ്രാർത്ഥനക്കു പോയിക്കഴിഞ്ഞിരുന്നു. അപ്പോഴാണ് ഞാൻ ക്ലാസ്സ്‌റൂം ശ്രദ്ധിച്ചത് ...ഭയങ്കര പൊടി.. അതുപോലെതന്നെ കടലാസുകൾ അവിടവിടെയായി ചിതറിക്കിടന്നിരുന്നു .ക്ലാസ്റൂം കാണാൻതന്നെ മഹാവൃത്തികേടായിരുന്നു മാത്രമല്ല ഇന്ന്  ശുചിയാക്കേണ്ട വിദ്യാർത്ഥികൾ അത് ചെയ്യാതെ പ്രാർത്ഥനക്കു പോയിരുന്നു.എന്നാൽ ഞാനെങ്കിലും ഇവിടെ വൃത്തിയാക്കണമെന്നു കരുതിയത് ചെയ്തു. അപ്പോളേക്കും പ്രാർഥന തുടങ്ങിയതിനാൽ എനിക്കുപങ്കെടുക്കാൻ കഴിഞ്ഞില്ല അവർക്കു പകരം നീ എന്തിനാണ് ഇത് ചെയ്തത് എന്ന് സർ ചോദിക്കുമായിരിക്കും നല്ലതു ആർക്കു വേണമെങ്കിലും ചെയ്യാമെന്ന്‌എനിക്കു തോന്നുന്നു.മാത്രമല്ല  വൃത്തിയുടെ പ്രാധാന്യത്തെപ്പറ്റി സർ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ .വൃത്തിഹീനമായസ്ഥലത്തിരുന്നാൽ എങ്ങനെയാണു സർ അറിവ് വരുന്നത്. ഞാൻ ചെയ്തതുതെറ്റാണെങ്കിൽ സാറിന് എന്നെ ശിക്ഷിക്കാം .
                     സർ പറഞ്ഞു മുരളി വളരെനല്ലതു .നിന്നെപ്പോലെ ഓരോരുത്തരും പ്രവർത്തിക്കുകയാണെങ്കിൽ ഈ വിദ്യാലയം മഹത്വമുള്ളതാകും.നീ തെറ്റുകാരനല്ല മുരളി . നീ നടത്തിയതാണ് യഥാർഥ പ്രാർഥന.............നീ നറ്റു കുട്ടികൾക്ക് മാതൃകയാണ്.............
ആഷ്മി
8 D സെന്റ് ജോൺസ് എച്ച് എസ്സ് എസ്സ് ഉണ്ടൻകോട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ