"സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/അക്ഷരവൃക്ഷം/പുതുമഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുതുമഴ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 31: വരി 31:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sreejithkoiloth| തരം= കവിത}}

20:31, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുതുമഴ

പ്രഭാതകിരണങ്ങൾ ഏറ്റു ഉണർന്നു ഞാൻ
 പൂമുഖവാതിൽ തുറന്നു
 തണുത്ത ഒരിളം തെന്നൽ എന്നെ മെല്ലെ തഴുകി കടന്നു പോയി
വളരെ നാൾ കൂടി പെയ്ത മഴ
മണ്ണിനെ ആകെ നനച്ചു
 പുതുമഴ ഏറ്റ മണ്ണിന്റെ ഗന്ധം ഭൂമിയിൽ എങ്ങും നിറഞ്ഞു
ഒരു തുള്ളി വെള്ളം കൊതിച്ച പൂവിന്
ഒരു കുടം ഏകി കഴിഞ്ഞു
 മഴയോട് സൗഹൃദം കൂടിയ പൂവ് ഒരു മഴതുള്ളി ഇതളിൽ കാത്തുവച്ചു
 സൂര്യകിരണങ്ങൾ ഏറ്റ മഴത്തുള്ളി മെല്ലെ വെട്ടിത്തിളങ്ങി
 ആനന്ദം നിറഞ്ഞോരാ പൂവ്
എന്നെ നോക്കി ചിരിച്ചു പൂവിന്റെ ചിരി കണ്ട എൻ മനം
സന്തോഷത്താൽ കുളിർത്തു

 

അമ്മു
9 എ സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത